മസ്കത്ത്: മസ്കത്തിലെ സീബ് വിലായത്തിലെ തെക്കൻ അൽ ഹെയിൽ പ്രദേശത്ത് തൊഴിലാളികളുടെ കാരവാനിലുണ്ടായ തീപിടിത്തത്തിൽ ഒരാൾക്ക് പരിക്കേറ്റു. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കി.
അതേസമയം പരിക്കേറ്റ വ്യക്തിക്ക് അടിയന്തര വൈദ്യസഹായം നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.