ഏപ്രിലിൽ കാർ വിൽപ്പന കുതിച്ചു! വിപണി കീഴടക്കിയതാര്? നോക്കാം

പതിവുപോലെ മാരുതി സുസുക്കി തന്നെയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്

ഏപ്രിലിൽ കാർ വിൽപ്പന കുതിച്ചു! വിപണി കീഴടക്കിയതാര്? നോക്കാം
ഏപ്രിലിൽ കാർ വിൽപ്പന കുതിച്ചു! വിപണി കീഴടക്കിയതാര്? നോക്കാം

2026 ഏപ്രിൽ മാസത്തെ വാഹന വിൽപ്പന കണക്കുകൾ പുറത്തുവന്നപ്പോൾ ഇന്ത്യൻ വിപണിയിൽ ഉണർവ് പ്രകടമാണ്. പതിവുപോലെ മാരുതി സുസുക്കി തന്നെയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 1,87,794 യൂണിറ്റുകൾ വിറ്റഴിച്ച് കമ്പനി തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ ആഭ്യന്തര വിൽപ്പന രേഖപ്പെടുത്തി. മുൻവർഷത്തെ അപേക്ഷിച്ച് 35 ശതമാനം വളർച്ചയാണ് മാരുതി സ്വന്തമാക്കിയത്. ടാറ്റ മോട്ടോഴ്‌സാണ് ഇത്തവണ രണ്ടാം സ്ഥാനത്ത്. ടാറ്റ നെക്‌സോൺ, പഞ്ച് എന്നീ മോഡലുകളുടെ കരുത്തിൽ 30.5 ശതമാനം വാർഷിക വളർച്ച നേടാൻ ടാറ്റയ്ക്ക് സാധിച്ചു.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര 56,331 യൂണിറ്റുകളുമായി മൂന്നാം സ്ഥാനത്തെത്തി. സ്കോർപിയോ, ഥാർ എന്നീ മോഡലുകളുടെ പുതിയ പതിപ്പുകൾ എത്തുന്നതോടെ വരും മാസങ്ങളിൽ കൂടുതൽ നേട്ടമുണ്ടാക്കാമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. നാലാം സ്ഥാനത്തുള്ള ഹ്യുണ്ടായ് 51,902 യൂണിറ്റുകൾ വിറ്റഴിച്ച് 17 ശതമാനം വളർച്ച രേഖപ്പെടുത്തി. ടൊയോട്ട കിർലോസ്‌കർ മോട്ടോഴ്‌സ് 21 ശതമാനം വളർച്ചയുമായി അഞ്ചാം സ്ഥാനത്തും, സെൽറ്റോസ്, സോണറ്റ് എന്നീ മോഡലുകളുടെ മികച്ച വിൽപ്പനയിലൂടെ കിയ ഇന്ത്യ ആറാം സ്ഥാനത്തുമുണ്ട്.

മറ്റ് പ്രമുഖ കമ്പനികളായ എംജി മോട്ടോർ, ഹോണ്ട എന്നിവ യഥാക്രമം ഏഴും എട്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഇതിൽ ഹോണ്ട 21 ശതമാനം മികച്ച വളർച്ചയാണ് നേടിയത്. റെനോയെ സംബന്ധിച്ചിടത്തോളം ഈ ഏപ്രിൽ മാസം വലിയ നേട്ടത്തിന്റേതായിരുന്നു; പുതുതായി പുറത്തിറക്കിയ ഡസ്റ്ററിന്റെ കരുത്തിൽ 108 ശതമാനം അമ്പരപ്പിക്കുന്ന വളർച്ചയാണ് കമ്പനി കൈവരിച്ചത്. നിസാൻ ഇന്ത്യയും 45.5 ശതമാനം വളർച്ചയോടെ വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കി. മിക്ക നിർമ്മാതാക്കളും പോസിറ്റീവ് വളർച്ച രേഖപ്പെടുത്തിയത് വാഹന വിപണിയിലെ ശുഭസൂചനയായി വിലയിരുത്തപ്പെടുന്നു.

Share Email
Top