പൊന്നാനി-കുറ്റിപ്പുറം ആറുവരിപ്പാതയിലെ ഈശ്വരമംഗലം ഭാഗത്ത് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് പേർക്ക് പരിക്കേറ്റു. പട്ടാമ്പി പള്ളിപ്പുറം സ്വദേശികളായ സൈറാബാനു (55), ഇസ്ബുല്ല (19), യുസുഫ് (35), മുബാറക്ക് (34) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. എറണാകുളത്തെ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി പോവുകയായിരുന്ന ഇവരുടെ വാഹനം ഹൈവേയിലെ വെള്ളക്കെട്ടിൽ വീണ് തെന്നിമാറി തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ നാലുപേരെയും ഉടൻ തന്നെ പൊന്നാനിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊന്നാനിയിൽ കാർ വെള്ളക്കെട്ടിൽ വീണ് തലകീഴായി മറിഞ്ഞു; നാല് പേർക്ക് പരിക്ക്
അപകടത്തിൽ പരിക്കേറ്റ നാലുപേരെയും ഉടൻ തന്നെ പൊന്നാനിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു






