രാവിലെ അലാറം കേട്ട് ഉണരാൻ സാധിക്കുന്നില്ലേ? ഐഫോണിലെ ഈ 3 സെറ്റിങ്സ് ഉടൻ മാറ്റൂ, പ്രശ്നം പരിഹരിക്കാം!

ഫോണിന്റെ പൊതുവായ റിംഗർ വോളിയത്തെ അടിസ്ഥാനമാക്കിയാണ് അലാറവും പ്രവർത്തിക്കുന്നത്

രാവിലെ അലാറം കേട്ട് ഉണരാൻ സാധിക്കുന്നില്ലേ? ഐഫോണിലെ ഈ 3 സെറ്റിങ്സ് ഉടൻ മാറ്റൂ, പ്രശ്നം പരിഹരിക്കാം!
രാവിലെ അലാറം കേട്ട് ഉണരാൻ സാധിക്കുന്നില്ലേ? ഐഫോണിലെ ഈ 3 സെറ്റിങ്സ് ഉടൻ മാറ്റൂ, പ്രശ്നം പരിഹരിക്കാം!

ൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ നിന്ന് വ്യത്യസ്തമായി ഐഫോണുകളിൽ അലാറത്തിന് മാത്രമായി പ്രത്യേക വോളിയം സ്ലൈഡറുകൾ ഇല്ലെന്നത് പല ഉപയോക്താക്കളെയും വലയ്ക്കുന്ന ഒന്നാണ്. ഫോണിന്റെ പൊതുവായ റിംഗർ വോളിയത്തെ അടിസ്ഥാനമാക്കിയാണ് അലാറവും പ്രവർത്തിക്കുന്നത്. അതിനാൽ പകൽ സമയത്തോ ഉറങ്ങുന്നതിന് മുൻപോ റിംഗ്ടോൺ ശബ്ദം കുറച്ചുവെച്ചാൽ രാവിലെ അലാറം വോളിയവും തനിയെ കുറഞ്ഞുപോകും. ഈ പ്രശ്നം പരിഹരിക്കാനും അലാറം കൃത്യമായ ശബ്ദത്തിൽ കേൾക്കാനും ഈ 3 ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും.

പ്രധാന വോളിയം ക്രമീകരിക്കാം

റിംഗർ വോളിയം കുറവായതുകൊണ്ടാകാം നിങ്ങളുടെ അലാറം പതുക്കെ കേൾക്കുന്നത്. ഇത് മാറ്റാനായി ഐഫോണിലെ Settings തുറക്കുക. Sounds & Haptics എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക (പഴയ മോഡലുകളിൽ ഇത് Sounds എന്നായിരിക്കും). മുകൾഭാഗത്ത് കാണുന്ന Ringer and Alerts സ്ലൈഡർ വലത്തോട്ട് നീക്കി വോളിയം പരമാവധി കൂട്ടിവെക്കുക.

Also Read: ഇൻസ്റ്റഗ്രാമിൽ കുട്ടികളുടെ അശ്ലീല പരസ്യങ്ങൾ; പോക്സോ നിയമം കൂടുതൽ കർശനമാക്കാൻ കേന്ദ്രം

വോളിയം ബട്ടണുകളുടെ നിയന്ത്രണം ഒഴിവാക്കാം

ഫോണിന്റെ വശങ്ങളിലുള്ള വോളിയം ബട്ടണുകൾ ഉപയോഗിച്ച് പാട്ടുകളോ വീഡിയോകളോ കാണുമ്പോൾ അലാറം വോളിയവും അറിയാതെ കുറഞ്ഞുപോകുന്നത് തടയാൻ ഈ ഓപ്ഷൻ മാറ്റാം. ‘Ringer and Alerts’ സ്ലൈഡറിന് തൊട്ടുതാഴെയായി Change with Buttons എന്നൊരു ഓപ്ഷൻ കാണാം. ഇത് നിലവിൽ ഓൺ ആണെങ്കിൽ ഓഫ് ചെയ്യുക. ഇത് ഓഫ് ചെയ്യുന്നതിലൂടെ, പിന്നീട് നിങ്ങൾ വശങ്ങളിലെ ബട്ടൺ അമർത്തി വോളിയം കൂട്ടിയാലും കുറച്ചാലും അത് അലാറത്തിന്റെ നിശ്ചിത ശബ്ദത്തെ ബാധിക്കില്ല. സെറ്റിങ്സിൽ നിങ്ങൾ സെറ്റ് ചെയ്ത അതേ ഉയർന്ന ശബ്ദത്തിൽ തന്നെ അലാറം മുഴങ്ങും.

അറ്റൻഷൻ അവെയർ ഫീച്ചർ ഓഫാക്കാം

അലാറം അടിക്കുമ്പോൾ ഫോണിലേക്ക് നോക്കുകയോ കൈയിലെടുക്കുകയോ ചെയ്യുമ്പോൾ പെട്ടെന്ന് ശബ്ദം കുറയുന്നത് ഐഫോണിന്റെ ഒരു പ്രത്യേക ഫീച്ചറാണ്. ഇത് ഒഴിവാക്കി അലാറം ഓഫ് ചെയ്യുന്നത് വരെ ഒരേ ഉച്ചത്തിൽ കേൾക്കാനായി സെറ്റിങ്സിൽ പോയി ഫേസ് ഐഡി ആൻഡ് പാസ്സ്കോഡ് തിരഞ്ഞെടുക്കുക. താഴേക്ക് സ്ക്രോൾ ചെയ്ത് Attention Aware Features എന്ന ഭാഗം കണ്ടെത്തുക. ഈ ഓപ്ഷൻ ഓഫ് ചെയ്യുക. ഈ മൂന്ന് മാറ്റങ്ങൾ വരുത്തുന്നതിലൂടെ ഐഫോണിലെ അലാറം ശബ്ദക്കുറവ് പൂർണ്ണമായും പരിഹരിക്കാനും കൃത്യസമയത്ത് തന്നെ ഉണരാനും സാധിക്കും.

Share Email
Top