കോട്ടയം: കോട്ടയം പൂഞ്ഞാറിൽ നിന്ന് എക്സൈസ് സംഘം കഞ്ചാവ് ചെടി കണ്ടെത്തി. മീനച്ചിലാർ കാവുംകടവ് പാലത്തിന് സമീപത്ത് നിന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. കഞ്ചാവുമായി വിദ്യാർത്ഥി പിടിയിലായ സ്ഥലത്തിന് സമീപത്ത് നിന്നാണ് ചെടി കണ്ടെത്തിയത്. എക്സൈസ് സംഘം ചെടി കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
കഞ്ചാവ് ചെടി കണ്ടെത്തിയ സംഭവത്തിൽ എക്‌സൈസ് വിശദമായ അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥിയെ കഞ്ചാവുമായി പിടികൂടിയ സംഭവത്തിൽ അന്വേഷണവുമായി എത്തിയപ്പോഴാണ് നാട്ടുകാർ കഞ്ചാവ് ചെടി നിൽക്കുന്ന കാര്യം എക്സൈസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.
Also Read: കൊല്ലത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് ഡോക്‌ടർക്ക് ഗുരുതര പരുക്ക്
പൂഞ്ഞാർ പനച്ചിപാറയിലാണ് പത്താം ക്ലാസ് വിദ്യാർത്ഥിയെ കഞ്ചാവുമായി എക്സൈസ് കഴിഞ്ഞ ദിവസം പിടികൂടിയത്. വിദ്യാർത്ഥിയിൽ നിന്ന് ആറ് ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വിദ്യാർത്ഥിയെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.