പൊന്നാനി: വിൽക്കാനായി സൂക്ഷിച്ച രണ്ടുകിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി സൗത്ത് കറുപ്പംവീട്ടിൽ ഫാരിസ് റഹ്മാൻ (23) ആണ് പൊലീസ് പിടിയിലായത്. പൊലീസിനെ കണ്ട് കൂട്ടുപ്രതികളായ രണ്ടുപേർ സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയി. ഇവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ക്രിസ്മസ്, ന്യൂ ഇയർ പ്രമാണിച്ച് ഇതരസംസ്ഥാനത്ത് നിന്നും ലഹരി കടത്ത് സംഘം വൻതോതിൽ ലഹരിമരുന്നുകൾ കടത്തികൊണ്ട് വരുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നുള്ള പരിശോധനയിലാണ് മൂന്ന് യുവാക്കളെ കഞ്ചാവുമായി പൊലീസ് കണ്ടെത്തിയത്. എന്നാൽ പൊലീസിനെ കണ്ട് ഓടിപ്പോയ രണ്ടുപേർ പൊന്നാനി നരിപറമ്പിൽ ഗോഡൗൺ മാനേജറെ ആക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിലെയും പ്രതികളാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.