ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമായ കാനഡയെ തങ്ങളുടെ ഭാഗമാക്കുന്നതിലൂടെ കൈവശം വരാൻപോകുന്ന സൗഭാഗ്യങ്ങളെക്കുറിച്ചെല്ലാം തന്നെ ട്രംപെന്ന ബിസ്സിനസ്സുകാരന് നല്ല ധാരണയുണ്ട്. പ്രസിഡന്റ് പദവിയിലെത്തുന്നതിന് മുന്നെ തന്നെ മുതൽകൂട്ടായിരുന്ന തന്റെ വ്യാപാര കുതന്ത്രങ്ങളെല്ലാം രണ്ടാമൂഴത്തിൽ ട്രംപ് കളത്തിലിറക്കുമെന്നതിൽ സംശയമില്ല.