ത്രെഡ്‌സ് വെബ് വേര്‍ഷനിലും ഇനി ഡിഎം ചെയ്യാം? പുത്തൻ ഫീച്ചറുമായി മെറ്റ

വെബ്‌സൈറ്റിൽ പുതുതായി ഉൾപ്പെടുത്തിയ മെസേജസ് ടാബ് വഴി ഉപഭോക്താക്കൾക്ക് പുതിയ ചാറ്റുകൾ തുടങ്ങാനും പഴയ സന്ദേശങ്ങൾ സെർച്ച് ചെയ്ത് കണ്ടെത്താനും കഴിയും

ത്രെഡ്‌സ് വെബ് വേര്‍ഷനിലും ഇനി ഡിഎം ചെയ്യാം? പുത്തൻ ഫീച്ചറുമായി മെറ്റ
ത്രെഡ്‌സ് വെബ് വേര്‍ഷനിലും ഇനി ഡിഎം ചെയ്യാം? പുത്തൻ ഫീച്ചറുമായി മെറ്റ

മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ത്രെഡ്‌സ് തങ്ങളുടെ വെബ് വേര്‍ഷനിലും ഡയറക്‌ട് മെസേജിംഗ് സൗകര്യം അവതരിപ്പിച്ചു. ഡെസ്‌ക്‌ടോപ്പിലൂടെ ത്രെഡ്‌സ് ഉപയോഗിക്കുന്നവർക്ക് ഇനി മുതൽ വ്യക്തികൾക്കോ ഗ്രൂപ്പുകൾക്കോ നേരിട്ട് സന്ദേശങ്ങൾ അയക്കാൻ സാധിക്കും. വെബ്‌സൈറ്റിൽ പുതുതായി ഉൾപ്പെടുത്തിയ മെസേജസ് ടാബ് വഴി ഉപഭോക്താക്കൾക്ക് പുതിയ ചാറ്റുകൾ തുടങ്ങാനും പഴയ സന്ദേശങ്ങൾ സെർച്ച് ചെയ്ത് കണ്ടെത്താനും കഴിയും. കഴിഞ്ഞ വർഷം തന്നെ മൊബൈൽ ആപ്പിൽ ഡിഎം ഫീച്ചർ എത്തിയിരുന്നെങ്കിലും, വെബ് ഉപഭോക്താക്കളുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് ഇപ്പോൾ ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്.

എക്സ്, ബ്ലൂസ്‌കൈ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ സൗകര്യത്തിന് സമാനമായാണ് ത്രെഡ്‌സും ഈ മാറ്റം നടപ്പിലാക്കിയിരിക്കുന്നത്. എന്നാൽ, സുരക്ഷയുടെയും സ്വകാര്യതയുടെയും ഭാഗമായി ചില നിയന്ത്രണങ്ങളും ഇതിലുണ്ട്. ത്രെഡ്‌സിലെ ഫോളോവർമാർക്കും ഇൻസ്റ്റാഗ്രാമിലെ മ്യൂച്ചൽ ഫോളോവേഴ്‌സിനും ഇടയിൽ മാത്രമായിരിക്കും പ്രാഥമികമായി സന്ദേശങ്ങൾ കൈമാറാൻ സാധിക്കുക. ഈ പുതിയ ഫീച്ചർ വരുന്നതോടെ ത്രെഡ്‌സിന്റെ വെബ് വേർഷൻ കൂടുതൽ ജനകീയമാകുമെന്നാണ് മെറ്റയുടെ പ്രതീക്ഷ.

Share Email
Top