ഉത്തരം പറയാമോ? കെ-റെയിൽ, കിഫ്ബി, ലൈഫ് മിഷൻ… പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യശരങ്ങൾ തൊടുത്ത് മുഖ്യമന്ത്രി!

എന്തിനെയും എതിർക്കുക എന്നത് നയമായി സ്വീകരിച്ചവർക്ക് ഓരോ വിഷയത്തിലും സ്വീകരിച്ച നിലപാടുകളെ പിന്നീട് ന്യായീകരിക്കാൻ കഴിയില്ലെന്നും, ഈ വിഷയങ്ങൾക്കെല്ലാം കൃത്യമായ മറുപടി പ്രതീക്ഷിക്കുന്നതായും പിണറായി വിജയൻ കൂട്ടിച്ചേർത്തു

ഉത്തരം പറയാമോ? കെ-റെയിൽ, കിഫ്ബി, ലൈഫ് മിഷൻ… പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യശരങ്ങൾ തൊടുത്ത് മുഖ്യമന്ത്രി!
ഉത്തരം പറയാമോ? കെ-റെയിൽ, കിഫ്ബി, ലൈഫ് മിഷൻ… പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യശരങ്ങൾ തൊടുത്ത് മുഖ്യമന്ത്രി!

താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ വീണ്ടും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ചോദ്യങ്ങൾക്കുള്ള മറുപടി എന്ന നിലയിൽ പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ ചില കാര്യങ്ങൾ കുറിച്ചിട്ടുണ്ടെങ്കിലും, ഉന്നയിച്ച ഒരു ചോദ്യത്തിനുപോലും അതിൽ ഉത്തരം കാണുന്നില്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു. പകരം, വസ്തുതാവിരുദ്ധവും അബദ്ധജഡിലവുമായ കാര്യങ്ങളാണ് പ്രതിപക്ഷ നേതാവ് നിരത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഉന്നയിച്ച ഒരു വിഷയത്തിന് പോലും കൃത്യമായ മറുപടി പറയാൻ പ്രതിപക്ഷ നേതാവിന് കഴിയാത്തതിനെ ‘പരിതാപകരം’ എന്നേ വിശേഷിപ്പിക്കാനാകൂ എന്നും, “പ്രതിപക്ഷം എന്നാൽ നശീകരണ പക്ഷമാണ് എന്ന് സ്വയം വിശ്വസിക്കുന്നതിൻ്റെ ദുരന്തമാണ് ഇത്” എന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം; യുവതിയുടെ മൊഴിയിൽ വൈരുദ്ധ്യം, സംശയമുന്നയിച്ച് കോടതി

ലൈഫ് മിഷൻ, വിഴിഞ്ഞം തുറമുഖം, വയനാട് തുരങ്കപാത, തീരദേശ ഹൈവേ, ക്ഷേമ പെൻഷൻ, ദേശീയപാതാ വികസനം, ഗെയിൽ പൈപ്പ്ലൈൻ, കിഫ്ബി, അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി, കേരള ബാങ്ക്, കെ-ഫോൺ, ചൂരൽമല-മുണ്ടക്കൈ, കെ-റെയിൽ എന്നീ വിഷയങ്ങളെല്ലാം എടുത്തുപറഞ്ഞുകൊണ്ട്, ഈ വിഷയങ്ങളിൽ പ്രതിപക്ഷത്തിൻ്റെ ഇപ്പോഴത്തെ നിലപാട് എന്താണ്, മുൻപ് സ്വീകരിച്ചതിൽ ഉറച്ചുനിൽക്കുന്നുണ്ടോ എന്നുമുള്ള ചോദ്യങ്ങൾ മുഖ്യമന്ത്രി വീണ്ടും ആവർത്തിച്ചു. എന്തിനെയും എതിർക്കുക എന്നത് നയമായി സ്വീകരിച്ചവർക്ക് ഓരോ വിഷയത്തിലും സ്വീകരിച്ച നിലപാടുകളെ പിന്നീട് ന്യായീകരിക്കാൻ കഴിയില്ലെന്നും, ഈ വിഷയങ്ങൾക്കെല്ലാം കൃത്യമായ മറുപടി പ്രതീക്ഷിക്കുന്നതായും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Share Email
Top