വാക്ക് പാലിക്കാമോ ഗവാസ്‌കർ സാർ? ലോകകപ്പ് വിജയത്തിന് പിന്നാലെ ഡ്യുയറ്റ് പാടാൻ ക്ഷണിച്ച് ജെമീമ റോഡ്രിഗസ്

വനിതാ ഏകദിന ലോകകപ്പ് സെമി ഫൈനലിൽ ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെയായിരുന്നു മുൻ ഇന്ത്യൻ നായകന്റെ വാഗ്ദാനം

വാക്ക് പാലിക്കാമോ ഗവാസ്‌കർ സാർ? ലോകകപ്പ് വിജയത്തിന് പിന്നാലെ ഡ്യുയറ്റ് പാടാൻ ക്ഷണിച്ച് ജെമീമ റോഡ്രിഗസ്
വാക്ക് പാലിക്കാമോ ഗവാസ്‌കർ സാർ? ലോകകപ്പ് വിജയത്തിന് പിന്നാലെ ഡ്യുയറ്റ് പാടാൻ ക്ഷണിച്ച് ജെമീമ റോഡ്രിഗസ്

മുംബൈ: വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയതിന് പിന്നാലെ, ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്‌കറിനെ ഡ്യുയറ്റ് ഗാനം ആലപിക്കാൻ ക്ഷണിച്ച് വനിതാതാരം ജെമീമ റോഡ്രിഗസ്. ഇന്ത്യ ലോകകപ്പ് നേടിയാൽ തങ്ങൾ ഒരുമിച്ച് പാട്ടു പാടുമെന്ന് സെമിഫൈനലിൽ ജെമീമ സെഞ്ച്വറി നേടിയ ശേഷം ഗവാസ്‌കർ നൽകിയ വാഗ്ദാനം ഓർമ്മിപ്പിച്ചാണ് ജെമീമ രംഗത്തെത്തിയത്.

ഇൻസ്റ്റാഗ്രാമിൽ ഗിറ്റാറുമായി എത്തിയ വീഡിയോയിലൂടെയാണ് ജെമീമയുടെ പ്രതികരണം. “ഹായ് സുനിൽ ഗവാസ്‌കർ സാർ. ഇന്ത്യ ലോകകപ്പ് വിജയിച്ചാൽ നമ്മൾ ഒരുമിച്ച് പാട്ട് പാടുമെന്ന് താങ്കൾ പറഞ്ഞ സന്ദേശം ഞാൻ കണ്ടു. അതുകൊണ്ട് ഞാൻ എന്റെ ഗിറ്റാറുമായി റെഡിയാണ്. മൈക്കുമായി താങ്കളും തയ്യാറാണെന്ന് പ്രതീക്ഷിക്കുന്നു,” ജെമീമ വീഡിയോയിൽ പറഞ്ഞു. “താങ്കൾ തന്ന വാക്ക് ഓർമയുണ്ടാവുമെന്ന് കരുതുന്നു. ഞാൻ തയ്യാറാണ്. താങ്കൾക്കൊപ്പം പാട്ടുപാടാൻ കാത്തിരിക്കുകയാണ്,” എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചത്.

Also Read: ഹർമൻപ്രീതിനെ ഒഴിവാക്കി! ഐസിസിയുടെ ലോകകപ്പ് ഇലവൻ പുറത്ത്

വനിതാ ഏകദിന ലോകകപ്പ് സെമി ഫൈനലിൽ ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെയായിരുന്നു മുൻ ഇന്ത്യൻ നായകന്റെ വാഗ്ദാനം. “ഇന്ത്യ ലോകകപ്പ് നേടിയാൽ ഞാനും ജെമീമയും ചേർന്ന് ഒരു ഗാനം ആലപിക്കും. ജെമീമ തയ്യാറാണെങ്കിൽ അങ്ങനെ ചെയ്യും. അവരുടെ ഗിറ്റാറും കൂടെയുണ്ടാകും. കുറച്ചുകാലം മുമ്പ് ഒരു ബിസിസിഐ പുരസ്‌കാരദാന ചടങ്ങിൽ തങ്ങൾ ഡ്യുവറ്റ് അവതരിപ്പിച്ചിരുന്നു, ഇന്ത്യ ലോകകപ്പ് വിജയിക്കുകയാണെങ്കിൽ ഞങ്ങൾ അത് ആവർത്തിക്കും,” എന്നായിരുന്നു ഗവാസ്‌കർ അന്ന് പറഞ്ഞത്. നേരത്തെ, 2024-ലെ ബിസിസിഐയുടെ പുരസ്‌കാരദാന ചടങ്ങിൽ ഗവാസ്‌കറും ജെമീമയും ചേർന്ന് ‘ക്യാ ഹുവാ തേരാ വാഡ’ എന്ന ഗാനം വേദിയിൽ അവതരിപ്പിച്ചത് ശ്രദ്ധ നേടിയിരുന്നു.

Share Email
Top