അമിതവണ്ണത്തിനെതിരായ പ്രചാരണം: മോഹന്‍ലാല്‍ അടക്കമുള്ള പ്രമുഖരെ ‘ചലഞ്ച്’ ചെയ്ത് മോദി

സാമൂഹികമമാധ്യമമായ എക്‌സ് വഴിയാണ് മോദി ഇക്കാര്യം അറിയിച്ചത്

അമിതവണ്ണത്തിനെതിരായ പ്രചാരണം: മോഹന്‍ലാല്‍ അടക്കമുള്ള പ്രമുഖരെ ‘ചലഞ്ച്’ ചെയ്ത് മോദി
അമിതവണ്ണത്തിനെതിരായ പ്രചാരണം: മോഹന്‍ലാല്‍ അടക്കമുള്ള പ്രമുഖരെ ‘ചലഞ്ച്’ ചെയ്ത് മോദി

ന്യൂഡല്‍ഹി: രാജ്യത്ത് അമിതവണ്ണത്തിനെതിരായ പ്രചാരണത്തിനായി വിവിധ മേഖലകളില്‍ പ്രമുഖരായ പത്തുപേരെ നാമനിര്‍ദേശം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നടന്‍ മോഹന്‍ലാല്‍ അടക്കമുള്ളവരെയാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചത്. സാമൂഹികമമാധ്യമമായ എക്‌സ് വഴിയാണ് മോദി ഇക്കാര്യം അറിയിച്ചത്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, വ്യവസായി ആനന്ദ് മഹീന്ദ്ര, നടന്‍ ആര്‍. മാധവന്‍, ഭോജ്പുരി ഗായിക നിരാഹ്വ, ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളായ മനു ഭാക്കര്‍, മീരാഭായി ചാനു, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നീലേക്കനി, ഗായിക ശ്രേയാ ഘോഷാല്‍, രാജ്യസഭാംഗം സുധാ മൂര്‍ത്തി എന്നിവരാണ് നാമനിര്‍ദേശം ചെയ്യപ്പെട്ട മറ്റ് പ്രമുഖര്‍.

ഇവരോട് മറ്റുപത്തുപേരെ നിര്‍ദേശിക്കാനും പ്രധാനമന്ത്രി ആശ്യപ്പെട്ടു. കഴിഞ്ഞ മന്‍ കി ബാത്തില്‍ അമിതവണ്ണവും ഭക്ഷ്യ എണ്ണയുടെ അമിത ഉപഭോഗവും കുറയ്ക്കാന്‍ മോദി ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിന് ശേഷം എണ്ണയുടെ ഉപയോഗം 10% കുറയ്ക്കാന്‍ താന്‍ പത്തുപേരെ പ്രേരിപ്പിക്കുകയും ചലഞ്ച് ചെയ്യുകയും ചെയ്യുമെന്നും മന്‍ കി ബാത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. ഇതിന്റെ ആദ്യഘട്ടമായാണ് പത്തുപേരെ മെന്‍ഷന്‍ ചെയ്ത് മോദിയുടെ എക്‌സ് പോസ്റ്റ് വന്നിരിക്കുന്നത്.

Share Email
Top