കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ പഠന വകുപ്പുകളിലെ ഒന്നാം സെമസ്റ്റർ (PG-CCSS – 2021, 2022, 2023 പ്രവേശനം) എം.എ, എം.എസ് സി, എം.കോം, എം.ബി.എ, എം.സി.ജെ, എം.ടി.എ, മാസ്റ്റർ ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, എം.എസ് സി. ഫോറൻസിക് സയൻസ്, എം.എസ് സി. റേഡിയേഷൻ ഫിസിക്സ്, എം.എസ് സി. ഫിസിക്സ് (നാനോ സയൻസ്), എം.എസ് സി. കെമിസ്ട്രി (നാനോ സയൻസ്) നവംബർ 2024 സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് ഡിസംബർ 9 വരെ അപേക്ഷിക്കാം. ലിങ്ക് 26 മുതൽ ലഭ്യമാകും.
രണ്ട്, നാല് സെമസ്റ്റർ (2020, 2021 പ്രവേശനം) എം.എസ് സി. റേഡിയേഷൻ ഫിസിക്സ് ജൂലൈ 2024 സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് ഡിസംബർ 9 വരെ അപേക്ഷിക്കാം. 26 മുതൽ ലിങ്ക് ലഭ്യമാകും.
Also Read : അറിയാം സർവകലാശാല വാർത്തകൾ
മൂന്നാം വർഷ വയനാട് ലക്കിടി ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ (2020 പ്രവേശനം മുതൽ) ബി.എച്ച്.എം. ഏപ്രിൽ 2025 റഗുലർ/സപ്ലിമെന്ററി പരീക്ഷകൾക്ക് ഡിസംബർ 9 വരെ അപേക്ഷിക്കാവുന്നതാണ്. ലിങ്ക് 26 മുതൽ ലഭ്യമാകും.
പരീക്ഷ
നാലാം സെമസ്റ്റർ വിദൂര വിഭാഗം/പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്കുള്ള (2014, 2015 പ്രവേശനം) ബാച്ചിലർ ഓഫ് ഇൻറീരിയർ ഡിസൈൻ ഏപ്രിൽ 2019 സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾ 2025 ജനുവരി 13ന് തുടങ്ങും.