CMDRF

ഇ.പി ജയരാജനെ മാറ്റി മുഖം മിനുക്കി സി.പി.എം, ന്യൂനപക്ഷ വോട്ടുകൾ തിരിച്ച് പിടിക്കാമെന്നും ആത്മവിശ്വാസം

ഇപിക്ക് എതിരായ നടപടിയിലൂടെ സി.പി.എമ്മിലുള്ള വിശ്വാസമാണ് മത ന്യൂനപക്ഷങ്ങൾക്ക് ഉൾപ്പെടെ വർദ്ധിച്ചിരിക്കുന്നത്

ഇ.പി ജയരാജനെ മാറ്റി മുഖം മിനുക്കി സി.പി.എം, ന്യൂനപക്ഷ വോട്ടുകൾ തിരിച്ച് പിടിക്കാമെന്നും ആത്മവിശ്വാസം
ഇ.പി ജയരാജനെ മാറ്റി മുഖം മിനുക്കി സി.പി.എം, ന്യൂനപക്ഷ വോട്ടുകൾ തിരിച്ച് പിടിക്കാമെന്നും ആത്മവിശ്വാസം

ടുവിൽ ഇപ്പോൾ സി.പി.എം തെറ്റുതിരുത്തി തുടങ്ങിയിരിക്കുകയാണ്. ഇപി ജയരാജനെ ഇടതുപക്ഷ ജനാധിപത്യ മുന്നണി കൺവീനർ സ്ഥാനത്ത് നിന്നും മാറ്റിയത് അതിന്റെ പ്രകടമായ സൂചനയാണ്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായ ഇപിക്ക് എതിരെ സംഘടനാപരമായ നടപടി സ്വീകരിക്കാനുള്ള അധികാരം അദ്ദേഹം കൂടി ഉൾപ്പെട്ട കേന്ദ്ര കമ്മിറ്റിക്ക് മാത്രമാണുള്ളത്. ആ ദൗത്യം കേന്ദ്ര കമ്മിറ്റിയും താമസിയാതെ തന്നെ നിർവഹിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

ഇപിക്ക് എതിരായ നടപടിയിലൂടെ സി.പി.എമ്മിലുള്ള വിശ്വാസമാണ് മത ന്യൂനപക്ഷങ്ങൾക്ക് ഉൾപ്പെടെ വർദ്ധിച്ചിരിക്കുന്നത്. കാരണം ഇപി ജയരാജൻ – പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയും ബി.ജെ.പി സ്ഥാനാർത്ഥികൾ മികച്ചവരാണെന്ന ഇപിയുടെ പ്രസ്താവനയും ന്യൂനപക്ഷ വോട്ടുകൾ ഇടതുപക്ഷത്ത് നിന്നും അകറ്റാൻ കാരണമായിരുന്നു. ഇപിക്ക് എതിരായ നടപടിയിലൂടെ ഇനി ആ വോട്ടുകൾ തിരിച്ചുപിടിക്കാൻ സി.പി.എമ്മിന് സാധിക്കും.

EP Jayarajan

രാജ്യത്തെ മറ്റൊരു പാർട്ടിയും കൂടിക്കാഴ്ചയുടെ പേരിൽ ഉന്നതനായ നേതാക്കൾക്ക് എതിരെ നടപടി സ്വീകരിക്കുകയില്ല. എന്നാൽ, മറ്റു പാർട്ടികളിൽ നിന്നും വ്യത്യസ്തമാണ് തങ്ങളുടെ പാർട്ടി എന്നത് ഒരിക്കൽക്കൂടി സി.പി.എം തെളിയിച്ചിരിക്കുകയാണ്. തീർച്ചയായും നട്ടെല്ലുള്ള നിലപാട് തന്നെയാണിത്. കോൺഗ്രസ്സ് നേതാക്കൾ ബി.ജെ.പിയിൽ ചേർന്നിട്ട് പോലും, അവരെ പുറത്താക്കാത്ത കോൺഗ്രസ്സും ഈ നിലപാട് കണ്ട് പഠിക്കണം.

ഇപി ജയരാജൻ സ്വന്തം ശരീരത്തിൽ വെടിയുണ്ട ഏറ്റുവാങ്ങിയ വലിയ നേതാവായിട്ട് പോലും കേരളത്തിലെ സി.പി.എം മുഖം നോക്കാതെയാണ് തൽസ്ഥാനത്ത് നിന്നും അദ്ദേഹത്തെ നീക്കിയിരിക്കുന്നത്. ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് ലോകസഭ വോട്ടെടുപ്പ് ദിവസം തന്നെ ഇപി ജയരാജൻ സ്ഥിരീകരണം നൽകിയത് വ്യാപകമായാണ് കോൺഗ്രസ്സും ലീഗും പ്രയോജനപ്പെടുത്തിയിരുന്നത്. അതിന്റെ കൂടി നേട്ടമാണ് 20-ൽ 18 സീറ്റുകളിലെയും യു.ഡി.എഫിന്റെ മിന്നുന്ന വിജയം. ഒരേസമയം ന്യൂനപക്ഷ വോട്ടുകളും, ഭൂരിപക്ഷ വോട്ടുകളും ലോകസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് നഷ്ടമായിട്ടുണ്ട്. ഇപിയുടെ ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് അനുകൂലമായ പ്രസ്താവനയും കൂടിക്കാഴ്ചയും ഇടതുപക്ഷത്തിന്റെ പരമ്പരാഗത വോട്ട് ബാങ്കിൽ വിള്ളൽ ഉണ്ടാക്കാൻ ബി.ജെ.പിക്ക് സഹായകരമായിട്ടുണ്ട്. അതാകട്ടെ ഒരു യാഥാർത്ഥ്യവുമാണ്.

Prakash Javadekar

ബി.ജെ.പിയെയും സംഘപരിവാർ സംഘടനകളെയും അകലത്തിൽ നിർത്തിയ ഈഴവ, പിന്നോക്ക വിഭാഗങ്ങളിലാണ് വലിയ ചോർച്ച സംഭവിച്ചിരിക്കുന്നത്. ആലപ്പുഴ, ആറ്റിങ്ങൽ മണ്ഡലങ്ങൾ മുതൽ മിക്കയിടത്തും ബി.ജെ.പിയുടെ വോട്ടുകൾ കുത്തനെ വർദ്ധിച്ചിട്ടുണ്ട്. 20 ശതമാനത്തോളം വോട്ട് സംസ്ഥാനത്ത് അവർക്ക് നേടാൻ കഴിഞ്ഞതും അതുകൊണ്ടാണ്. ഇതെല്ലാം കൃത്യമായി മനസ്സിലാക്കി തന്നെയാണ് തെറ്റുതിരുത്തൽ നടപടിയിലേക്ക് സി.പി.എം ഇപ്പോൾ കടന്നിരിക്കുന്നത്. ലേറ്റായാലും ലേറ്റസ്റ്റായി തന്നെ നടപടികൾക്ക് തുടക്കമിട്ടതും അതുകൊണ്ടാണ്.

മറ്റാരുമായി സഖ്യത്തിൽ ആയാലും ബി.ജെ.പിയുമായോ ആർ.എസ്.എസുമായോ ഒരു തരത്തിലുളള ധാരണയ്ക്കും സി.പി.എം തയ്യാറാകുകയില്ല. പ്രത്യയശാസ്ത്രപരമായ ആ എതിർപ്പാണ് ഇടതുപക്ഷത്തിന്റെ വലിയ കരുത്ത്. ആ എതിർപ്പ് പ്രത്യയശാസ്ത്രത്തിനും അപ്പുറം പകയായി മാറിയപ്പോൾ തെരുവുകളിൽ ചോരപ്പുഴയാണ് ഒഴുകിയിരുന്നത്. ഏറ്റവും കൂടുതൽ സി.പി.എം പ്രവർത്തകർ കൊല്ലപ്പെട്ടത് സംഘപരിവാറുമായുള്ള ഏറ്റുമുട്ടലിലാണ്. അതുപോലെ തന്നെ രാജ്യത്ത് ഏറ്റവും അധികം സംഘപരിവാറുകാർ കൊല ചെയ്യപ്പെട്ടതും സി.പി.എമ്മുമായുള്ള ഏറ്റുമുട്ടലിലാണ്. ചോരയിൽ എഴുതിയ പകയുടെ ചരിത്രമാണത്. വിവാഹ പന്തലുകളിലും മരണവീടുകളിലും ഉൾപ്പെടെ പൊതുയിടങ്ങളിൽ… പരസ്പരം കണ്ടാൽ പോലും മിണ്ടാൻ കഴിയാത്തത്ര ശത്രുത താഴേതട്ട് മുതലുള്ള സി.പി.എം പ്രവർത്തകർക്ക് സംഘപരിവാർ പ്രവർത്തകരോടുണ്ട്. ഇത്തരമൊരു കടുത്ത എതിർപ്പ് രാജ്യത്തെ മറ്റൊരു പാർട്ടി പ്രവർത്തകർക്കും സംഘപരിവാറുകാരോട് ഇല്ലെന്നതും ഒരു യാഥാർത്ഥ്യമാണ്. ഈ എതിർപ്പിന്റെ മുനയൊടിക്കുന്ന തരത്തിലുള്ള നിലപാടായാണ്, ഇപി ജയരാജന്റെ ബി.ജെ.പി അനുകൂല പ്രസ്താവനയും പ്രകാശ് ജാവദേക്കർ കൂടികാഴ്ചയും മാറിയിരുന്നത്.

Also read: ഇ പിയോട് സിപിഐഎം നീതി കാട്ടിയില്ല: തിരുവഞ്ചൂർ രാധാകൃഷ്ണന്‍

BJP

ബി.ജെ.പിയുമായി ചേർന്ന് ‘കോലീബി’ സഖ്യമുണ്ടാക്കി മത്സരിച്ച ചരിത്രമുള്ള മുസ്ലിംലീഗും കോൺഗ്രസ്സും ഈ കൂടിക്കാഴ്ചയെ ബി.ജെ.പി – സി.പി.എം ധാരണയായി ചിത്രീകരിച്ചത് ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലും വലിയ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. ഈ ഗ്രൗണ്ട് റിയാലിറ്റി ലോകസഭ തിരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് പഠിക്കാൻ എത്തിയ സി.പി.എം നേതൃത്വത്തിന് മുന്നിൽ പാർട്ടിയുടെ വിവിധ ഘടകങ്ങളിലെ പ്രവർത്തകരും എണ്ണിയെണ്ണി പറഞ്ഞിട്ടുമുണ്ട്.

Also read: സിപിഎമ്മിന്റെ ബിജെപി ബന്ധം തെളിഞ്ഞു : വി ഡി സതീശൻ

ഈ സാഹചര്യത്തിൽ ഇനി നടക്കാൻ പോകുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ഉൾപ്പെടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി കൺവീനർ എന്ന നിലയിൽ ഇപി ജയരാജൻ മുന്നണിയെ നയിച്ചാൽ അത് സി.പി.എം സംഘടനാ സംവിധാനത്തെ പോലും ദുർബലമാക്കും. ഇതെല്ലാം തന്നെ സി.പി.എം നേതൃത്വം ഗൗരവമായി തന്നെ പരിഗണിച്ചിട്ടുണ്ട്. അതാണ് തീരുമാനമായി ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

Sobha Surendran

ബിജെപി പ്രവേശനത്തിനായി ഇപിയുമായി മൂന്നുവട്ടം ചർച്ച നടത്തിയെന്ന… ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയും പുറംലോകം അറിഞ്ഞിരുന്നത്. പ്രകാശ് ജാവദേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ച ആയിരുന്നില്ലെന്നും അതിനാലാണ് പാർട്ടിയെ അറിയിക്കാതിരുന്നത് എന്നുമായിരുന്നു വിഷയത്തിൽ ഇപി ജയരാജൻ വിശദീകരിച്ചിരുന്നത്. ഈ വിശദീകരണവും സി.പി.എം തള്ളിക്കളഞ്ഞിട്ടുണ്ട്.

Also read: ഇ പി ജയരാജനെ നീക്കി

ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്നും തെറിപ്പിച്ചതോടെ എത്ര ഉന്നത നേതാവായാലും… പാർട്ടി നിലപാടുകൾക്ക് മീതെ പറന്നാൽ വീഴ്ത്തുമെന്ന പ്രഖ്യാപനമാണ് സി.പി.എം ഇപ്പോൾ നടത്തിയിരിക്കുന്നത്. ഇനി നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പുകളിൽ നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചുപിടിക്കാൻ ഈ നിലപാട് തീർച്ചയായും ഇടതുപക്ഷത്തിന് ഗുണം ചെയ്യാനാണ് സാധ്യത. രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നതും അത് തന്നെയാണ്.

EXPRESS VIEW

Top