വഴിയരികിൽ ബസെത്തും! ആർ.ടി.എയുടെ ‘ഓൺ ഡിമാൻഡ്’ ബസ് സർവീസ് ഇനി കൂടുതൽ ഇടങ്ങളിലേക്ക്

ജനവാസ മേഖലകളെ പ്രധാന പൊതുഗതാഗത കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതിനാണ് ആർ.ടി.എ ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്

വഴിയരികിൽ ബസെത്തും! ആർ.ടി.എയുടെ ‘ഓൺ ഡിമാൻഡ്’ ബസ് സർവീസ് ഇനി കൂടുതൽ ഇടങ്ങളിലേക്ക്
വഴിയരികിൽ ബസെത്തും! ആർ.ടി.എയുടെ ‘ഓൺ ഡിമാൻഡ്’ ബസ് സർവീസ് ഇനി കൂടുതൽ ഇടങ്ങളിലേക്ക്

യാത്രക്കാരുടെ ആവശ്യാനുസരണം ലഭ്യമാകുന്ന ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ‘ഓൺ ഡിമാൻഡ്’ ബസ് സർവീസ് കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ചു. അൽ സത്‌വ, അൽ ഖൂസ്, മിർദിഫ് എന്നീ മൂന്ന് പുതിയ മേഖലകൾ കൂടി ഉൾപ്പെടുത്തിയതോടെ ഈ സേവനം ലഭിക്കുന്ന ആകെ സ്ഥലങ്ങളുടെ എണ്ണം 20 ആയി ഉയർന്നു. ജനവാസ മേഖലകളെ പ്രധാന പൊതുഗതാഗത കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതിനാണ് ആർ.ടി.എ ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.

2026-ന്റെ ആദ്യ പകുതിയിൽ മാത്രം 5,27,000 പേരാണ് ഈ സർവീസ് പ്രയോജനപ്പെടുത്തിയത്; മുൻവർഷത്തെ അപേക്ഷിച്ച് 25.1 ശതമാനത്തിന്റെ വർധനവാണിത്. നിലവിൽ 55 ബസുകൾ സർവീസ് നടത്തുന്ന ഈ സംവിധാനം ഉപയോഗിക്കാൻ ‘ദുബായ് ബസ് ഓൺ ഡിമാൻഡ്’ ആപ്പ് ഡൗൺലോഡ് ചെയ്ത് ബുക്ക് ചെയ്യാവുന്നതാണ്. ക്രെഡിറ്റ്, ഡെബിറ്റ്, നോൽ കാർഡുകൾ വഴി യാത്രാക്കൂലി അടയ്ക്കാനും സാധിക്കും.

Share Email
Top