ദുബായ് – അബുദാബി വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് ബസ് സര്‍വീസ് ആരംഭിച്ചു

ദുബായ് – അബുദാബി വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് ബസ് സര്‍വീസ് ആരംഭിച്ചു

അബുദാബി: ദുബായ്-അബുദാബി രാജ്യാന്തര വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് ബസ് സര്‍വീസ് ആരംഭിച്ചു. വെബ്‌സൈറ്റില്‍നിന്ന് ഓണ്‍ലൈനായി ബസ് ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്ര ചെയ്യേണ്ട തീയതിയും സമയവും സ്ഥലവും യാത്രക്കാരുടെ പേരുവിവരങ്ങളും നല്‍കണം. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വഴി തുക അടച്ചാല്‍ ഡിജിറ്റല്‍ ടിക്കറ്റ് ഇമെയിലില്‍ ലഭിക്കും. 35 ദിര്‍ഹമാണ് വണ്‍വേ ടിക്കറ്റ് നിരക്ക്.

ദുബായില്‍ താമസിക്കുന്നവര്‍ക്ക് അബുദാബി വിമാനത്താവളത്തിലും തലസ്ഥാന നഗരിയില്‍ താമസിക്കുന്നവര്‍ക്ക് ദുബായ് വിമാനത്താവളത്തിലും കുറഞ്ഞ ചെലവില്‍ എത്താന്‍ സഹായിക്കുന്നതാണ് സേവനം. ദുബായിലെ ഇബ്ന്‍ ബത്തൂത്ത മെട്രോ സ്റ്റേഷനു സമീപത്തുനിന്ന് പുറപ്പെടുന്ന ബസ്, യാത്രികരെ അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിക്കും.

ഇബ്ന്‍ ബത്തൂത്ത ബസ് സ്റ്റേഷനില്‍നിന്ന് അര്‍ധരാത്രി 12 മുതല്‍ രാത്രി 11 വരെ ഓരോ മണിക്കൂറിലും ബസ് സര്‍വീസുണ്ടാകും. അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് വെളുപ്പിന് 1.30 മുതല്‍ അര്‍ധരാത്രി 12.30 വരെയാണ് സര്‍വീസ്. അബുദാബി വിമാനത്താവളത്തിലെ കൗണ്ടറില്‍ നിന്നും ടിക്കറ്റ് എടുക്കാം.

Top