കുവൈത്തിൽ നഴ്‌സുമാർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; പത്തോളം പേർക്ക് പരിക്ക്!

കൈക്ക് ഗുരുതരമായി പരിക്കേറ്റ മലയാളി നഴ്‌സ് അപകടനില തരണം ചെയ്തുവരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു

കുവൈത്തിൽ നഴ്‌സുമാർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; പത്തോളം പേർക്ക് പരിക്ക്!
കുവൈത്തിൽ നഴ്‌സുമാർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; പത്തോളം പേർക്ക് പരിക്ക്!

കുവൈത്തിലെ അബ്ബാസിയയിൽ നഴ്‌സുമാർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്തോളം പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച (നവംബർ3) രാത്രി അബ്ബാസിയയിൽ നിന്ന് ഫർവാനിയ ആശുപത്രിയിലേക്ക് നൈറ്റ് ഷിഫ്റ്റ് ജോലിക്കായി പോയ നഴ്‌സുമാരാണ് അപകടത്തിൽപ്പെട്ടത്. കൈക്ക് ഗുരുതരമായി പരിക്കേറ്റ മലയാളി നഴ്‌സ് അപകടനില തരണം ചെയ്തുവരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

അപകടത്തിൽപ്പെട്ടവരെല്ലാം ഫർവാനിയ ആശുപത്രിയിലെ വനിതാ നഴ്‌സുമാരാണ്, ഇവരിൽ ഭൂരിഭാഗവും മലയാളികളാണ്. അബ്ബാസിയ ഫയർ സ്റ്റേഷന് സമീപമെത്തിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിലേക്ക് മറിയുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസും രക്ഷാപ്രവർത്തകരും ചേർന്നാണ് പരിക്കേറ്റവരെ ഫർവാനിയ ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share Email
Top