കോഴിക്കോട്: എംടി വാസുദേവൻ നായരുടെ കോഴിക്കോട് നടക്കാവിലുള്ള വീട്ടിൽ മോഷണം നടത്തിയ കേസിൽ അറസ്റ്റിലായ പാചകക്കാരിയും ബന്ധുവും കുറ്റം സമ്മതിച്ചതായി പൊലീസ്.
മോഷ്ടിച്ച സ്വർണം കോഴിക്കോട്ടെ വിവിധ കടകളിൽ വില്പന നടത്തിയെന്നും പ്രതികളായ കരുവിശ്ശേരി സ്വദേശി ശാന്ത, ബന്ധു പ്രകാശൻ എന്നിവർ പൊലീസിന് മൊഴി നൽകി. പ്രതികളെ രാവിലെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.