ആകാശത്ത് കരിയർ പണിയാം; ഇൻഡിഗോ ക്യാബിൻ ക്രൂ അഭിമുഖം കൊച്ചിയിൽ!

ഇംഗ്ലീഷിലും ഹിന്ദിയിലും വ്യക്തമായി സംസാരിക്കാനുള്ള കഴിവും, സാധുവായ ഇന്ത്യൻ പാസ്പോർട്ടും നിർബന്ധമാണ്

ആകാശത്ത് കരിയർ പണിയാം; ഇൻഡിഗോ ക്യാബിൻ ക്രൂ അഭിമുഖം കൊച്ചിയിൽ!
ആകാശത്ത് കരിയർ പണിയാം; ഇൻഡിഗോ ക്യാബിൻ ക്രൂ അഭിമുഖം കൊച്ചിയിൽ!

ഇൻഡിഗോ എയർലൈൻസിൽ ക്യാബിൻ ക്രൂ തസ്തികയിലേക്ക് കൊച്ചിയിൽ അഭിമുഖം നടക്കുമെന്ന് അറിയിപ്പ്. പ്ലസ് ടു യോഗ്യതയുള്ളവർക്ക് മുൻപരിചയമില്ലാതെ തന്നെ ഈ അവസരത്തിലേക്ക് അപേക്ഷിക്കാവുന്നതാണ്.

മുൻപരിചയമില്ലാത്ത ഉദ്യോഗാർഥികൾക്ക് 18–27 വയസ്സാണ് പ്രായപരിധി. അംഗീകൃത ബോർഡിൽനിന്ന് പ്ലസ് ടു പാസായിരിക്കണം. ഇംഗ്ലീഷിലും ഹിന്ദിയിലും വ്യക്തമായി സംസാരിക്കാനുള്ള കഴിവും, സാധുവായ ഇന്ത്യൻ പാസ്പോർട്ടും നിർബന്ധമാണ്. കുറഞ്ഞത് 155 സെന്റിമീറ്റർ ഉയരവും ഉയരത്തിന് ആനുപാതികമായ ഭാരവും ഉണ്ടായിരിക്കണം. യൂണിഫോമിൽ കാണാവുന്ന രീതിയിൽ ശരീരത്തിൽ ടാറ്റൂകൾ പാടില്ല. കൂടാതെ ഇന്ത്യയിലെ വിവിധ ബേസുകളിലേക്ക് മാറി ജോലി ചെയ്യാനുള്ള സന്നദ്ധതയും ഉദ്യോഗാർഥികൾക്ക് ഉണ്ടായിരിക്കണം.

Also Read:എസ്.എസ്.സി CGL ടയർ 1 പരീക്ഷ എഴുതിയവർക്ക് വൻ ആശ്വാസം; താൽക്കാലിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചു!

താല്പര്യമുള്ളവർ ഇൻഡിഗോ എയർലൈൻസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ രജിസ്ട്രേഷനും അസസ്മെന്റും നിർബന്ധമായതിനാൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നവരെ മാത്രമായിരിക്കും അഭിമുഖത്തിന് ക്ഷണിക്കുക.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Share Email
Top