ഡൽഹി: രാജ്യത്തെ 4ജി വിന്യാസത്തിന്‍റെ വിവരങ്ങള്‍ പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്‍ പുറത്തുവിട്ടു. നെറ്റ്‌വര്‍ക്ക് സൗകര്യം ഇല്ലാത്ത ഗ്രാമങ്ങളില്‍ പതിനായിരത്തിലധികം 4ജി സൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ കമ്പനിക്കായി എന്നാണ് ബിഎസ്എന്‍എല്ലിന്‍റെ ഏറ്റവും പുതിയ അറിയിപ്പ്.
ബിഎസ്എന്‍എല്‍ 4ജി വിന്യാസം ഏറെ പ്രാധാന്യം നൽകുന്നത് ഗ്രാമങ്ങൾക്കാണ്. രാജ്യത്തെ അതിര്‍ത്തിപ്രദേശങ്ങളിലടക്കമുള്ള ഗ്രാമങ്ങളില്‍ പതിനായിരത്തിലധികം 4ജി സൈറ്റുകള്‍ ബിഎസ്എന്‍എല്‍ കമ്മീഷന്‍ ചെയ്തു. ഇതുവരെ നെറ്റ്‌വര്‍ക്ക് ലഭ്യമല്ലാതിരുന്ന ഗ്രാമങ്ങളിലാണ് ബിഎസ്എന്‍എല്ലിന്‍റെ ഈ കുതിപ്പ് എന്നത് ശ്രദ്ധേയമാണ്.
Also Read: ഇന്‍സ്റ്റഗ്രാമില്‍ വയലന്‍സ് വീഡിയോ ഉള്ളടക്കങ്ങള്‍: ഒടുവില്‍ മാപ്പ് പറഞ്ഞ് മെറ്റ
അതേസമയം തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതികവിദ്യ ഉപയോഗിച്ച് ഗ്രാമങ്ങളില്‍ 10,000+ 4ജി സൈറ്റുകള്‍ കമ്മീഷന്‍ ചെയ്തു എന്നാണ് ബിഎസ്എന്‍എല്ലിന്‍റെ ട്വീറ്റ്. ഗ്രാമപ്രദേശങ്ങളിലെ ദശലക്ഷക്കണക്കിന് മനുഷ്യര്‍ മൊബൈല്‍ നെറ്റ്‌വര്‍ക്കില്ലാതെ നാളിതുവരെ കഴിഞ്ഞയിടങ്ങളിലാണ് ബിഎസ്എന്‍എല്‍ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് എന്നും ട്വീറ്റിലുണ്ട്.