ആഗസ്റ്റില്‍ 4 ജി സേവനമാരംഭിക്കാന്‍ ബി.എസ്.എന്‍.എല്‍

ആഗസ്റ്റില്‍ 4 ജി സേവനമാരംഭിക്കാന്‍ ബി.എസ്.എന്‍.എല്‍
ആഗസ്റ്റില്‍ 4 ജി സേവനമാരംഭിക്കാന്‍ ബി.എസ്.എന്‍.എല്‍

ഡല്‍ഹി: ആഗസ്റ്റില്‍ രാജ്യത്തുടനീളം 4ജി സേവനം ആരംഭിക്കാന്‍ ബി.എസ്.എന്‍.എല്‍. കേന്ദ്ര സര്‍ക്കാറിന്റെ ആത്മനിര്‍ഭര്‍ പദ്ധതി പ്രകാരം തദ്ദേശീയമായി നിര്‍മിച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് 4ജി യാഥാര്‍ഥ്യമാക്കുന്നത്. ടി.സി.എസും പൊതുമേഖല സ്ഥാപനമായ സി ഡോട്ടും വികസിപ്പിച്ച സാങ്കേതിക വിദ്യയില്‍ പഞ്ചാബില്‍ 4ജി സേവനം തുടങ്ങിയിരുന്നു.

എട്ട് ലക്ഷം ഉപഭോക്താക്കള്‍ക്കാണ് ബി.എസ്.എന്‍.എല്‍ പഞ്ചാബില്‍ ഈ സേവനം നല്‍കുന്നത്. 5ജിയിലേക്ക് നവീകരിക്കാവുന്ന 4ജി നെറ്റ്വര്‍ക്കിന് ടി.സി.എസ്, തേജസ് നെറ്റ്വര്‍ക്‌സ്, ഐ.ടി.ഐ എന്നിവക്ക് ബി.എസ്.എന്‍.എല്‍ 19,000 കോടി രൂപയുടെ കരാര്‍ നല്‍കിയിരുന്നു.

Share Email
Top