ഡൽഹി: കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ആനുകൂല്യങ്ങളുള്ള റീചാര്‍ജ് പ്ലാനുകള്‍ ഇറക്കാന്‍ മത്സരിക്കുന്ന ബിഎസ്എന്‍എല്‍ പുത്തന്‍ പാക് അവതരിപ്പിച്ചിരിക്കുകയാണ്. 153 രൂപയ്ക്ക് 26 ദിവസത്തേക്ക് 26 ജിബി 4ജി ഡാറ്റയും പരിധിയില്ലാത്ത കോളും ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് ഈ പ്ലാനില്‍ നല്‍കുന്നുണ്ട്. 4ജി വല്‍ക്കരണത്തോടെ വിപണി തിരിച്ചുപിടിക്കാന്‍ മത്സരിക്കുന്ന ബിഎസ്എന്‍എല്‍ മറ്റൊരു ആകര്‍ഷകമായ പ്ലാന്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ.
അതേസമയം 153 രൂപ മുതല്‍ മുടക്കിലുള്ള റീചാര്‍ജ് പാക്കാണിത്. 153 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുമ്പോള്‍ 26 ദിവസത്തെ വാലിഡിറ്റി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 26 ജിബി അതിവേഗ 4ജി ഡാറ്റയാണ് ഉപഭോക്താക്കള്‍ക്ക് വാഗ്‌ദാനം ചെയ്യുന്നത്. കൂടാതെ ഇതിന് പുറമെ പരിധിയില്ലാതെ ഏതൊരു നെറ്റ്‌വര്‍ക്കിലേക്കും വോയിസ് കോള്‍ ആനുകൂല്യവും ലഭിക്കും. ഓഫര്‍ ലഭിക്കാനായി ബിഎസ്എന്‍എല്‍ വെബ്‌സൈറ്റ് വഴി റീചാര്‍ജ് ചെയ്യാം. ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ അണ്‍ലിമിറ്റഡ് കോളും ഹൈ-സ്‌പീഡ് ഡാറ്റയും നല്‍കാന്‍ ലക്ഷ്യമിട്ടാണ് ഈ റീചാര്‍ജ് പാക് പുറത്തിറക്കിയിരിക്കുന്നത് എന്ന് ബിഎസ്എന്‍എല്‍ പറയുന്നു.
Also Read: പഠിച്ചു വെച്ചോ.. എഐക്ക് മുന്നിൽ മുട്ടുമടക്കാത്ത ഒരേ ഒരു ജോലി !
ഇത്തരത്തില്‍ കുറഞ്ഞ മുതല്‍ മുടക്കിലുള്ള അനേകം പ്ലാനുകള്‍ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. രാജ്യത്ത് ബിഎസ്എന്‍എല്‍ 4ജി വിന്യാസം പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലാണ്. ഒരുലക്ഷം 4ജി ടവറുകള്‍ എന്ന പ്രാഥമിക ലക്ഷ്യത്തിലേക്ക് ബിഎസ്എന്‍എല്‍ അടുക്കുന്നു. ഇതിനകം 90,000 4ജി ടവറുകള്‍ ബിഎസ്എന്‍എല്‍ പൂര്‍ത്തിയാക്കി. അതേസമയം 5ജി സേവനം രാജ്യത്ത് ക്യൂ-5ജി എന്ന പേരില്‍ ബിഎസ്എന്‍എല്‍ പ്രഖ്യാപിക്കുകയും ചെയ്തു. ചില നഗരങ്ങളിലും സിറ്റികളിലും ഇതിനകം ക്യൂ-5ജി ഫിക്സഡ് വയര്‍ലെസ് ആക്സസ് സര്‍വീസ് ബിഎസ്എന്‍എല്‍ തുടങ്ങിക്കഴിഞ്ഞു. സിം കാര്‍ഡ് ഇല്ലാതെ തന്നെ അതിവേഗ 5ജി ഇന്‍റര്‍നെറ്റ് ലഭിക്കുന്ന പദ്ധതിയാണ് ക്യൂ-5ജി എഫ്‌ഡബ്ല്യൂഎ.