അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; യുവാവിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച സഹോദരങ്ങൾ പിടിയിൽ

ചൊവ്വാഴ്ച രാത്രി വവ്വാമൂല കായൽ തീരത്ത് വെച്ചായിരുന്നു സംഭവം നടന്നത്

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; യുവാവിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച സഹോദരങ്ങൾ പിടിയിൽ
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; യുവാവിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച സഹോദരങ്ങൾ പിടിയിൽ

തിരുവനന്തപുരം വെങ്ങാനൂരിൽ അസഭ്യം പറയുന്നത് ചോദ്യം ചെയ്ത യുവാവിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ സഹോദരങ്ങൾ അറസ്റ്റിലായി. നെല്ലിവിള സ്വദേശികളായ അഖിൽ (24), അജിൻ (23) എന്നിവരെയാണ് വിഴിഞ്ഞം പോലീസ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രി വവ്വാമൂല കായൽ തീരത്ത് വെച്ചായിരുന്നു സംഭവം നടന്നത്. ആക്രമണത്തിൽ പരിക്കേറ്റ കൊല്ലൻവിള സ്വദേശി എ.എം. അരുൺ ചികിത്സയിലാണ്.

വാക്കേറ്റത്തിനിടെ പ്രകോപിതരായ പ്രതികൾ അരുണിനെ മർദ്ദിക്കുകയും ബിയർ കുപ്പി കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. അക്രമികൾ മുൻപും പല കേസുകളിൽ ഉൾപ്പെട്ടവരും റൗഡിപ്പട്ടികയിൽ ഉള്ളവരുമാണെന്ന് പോലീസ് വ്യക്തമാക്കി. അറസ്റ്റിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Share Email
Top