കാസർകോട്: മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തെത്തുടർന്ന് അനുജൻ ജ്യേഷ്ഠനെ വെട്ടിപ്പരിക്കേൽപ്പിച്ചു. കാസർകോട് രാവണീശ്വരം പാണന്തോടാണ് സംഭവം നടന്നത്. പാണന്തോട് സ്വദേശിയായ ഷാജി (50)ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഷാജിയെ ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യലഹരിയിലായിരുന്ന അനുജൻ ഷാജുവാണ് ജ്യേഷ്ഠനെ ആക്രമിച്ചത്.
മദ്യലഹരിയിൽ സഹോദരനെ വെട്ടിപ്പരിക്കേൽപ്പിച്ചു; സംഭവം കാസർകോട്
ഗുരുതരമായി പരിക്കേറ്റ ഷാജിയെ ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു






