ഏകദിന അരങ്ങേറ്റത്തിൽ പുതിയ നേട്ടം കൈവരിച്ച് ബ്രീറ്റ്‌സ്‌കെ

148 പന്തിൽ 11 ഫോറുകളുടെയും അഞ്ച് സിക്‌സറുകളുടെയും സഹായത്തോടെയാണ് 150 റൺസ് നേടിയത്

ഏകദിന അരങ്ങേറ്റത്തിൽ പുതിയ നേട്ടം കൈവരിച്ച് ബ്രീറ്റ്‌സ്‌കെ
ഏകദിന അരങ്ങേറ്റത്തിൽ പുതിയ നേട്ടം കൈവരിച്ച് ബ്രീറ്റ്‌സ്‌കെ

കദിന ക്രിക്കറ്റിൽ പുതിയ നേട്ടം കൈവരിച്ചിരിക്കുകയാണ് ബ്രീറ്റ്‌സ്‌കെ. ഏകദിന അരങ്ങേറ്റത്തിൽ 150 റൺസ് നേടുന്ന ചരിത്രത്തിലെ ആദ്യ ക്രിക്കറ്റ് കളിക്കാരനായി ദക്ഷിണാഫ്രിക്കയുടെ 26 കാരനായ വലംകൈയ്യൻ വിക്കറ്റ് കീപ്പർ-ബാറ്റ്‌സ്മാൻ മാത്യു ബ്രീറ്റ്‌സ്‌കെ.

പാകിസ്ഥാനിൽ ന്യൂസിലാൻഡിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കായി ഓപണർ ആയി ഇറങ്ങിയാണ് ബ്രീറ്റ്‌സ്‌കെ 150 റൺസ് നേടിയത്. 148 പന്തിൽ 11 ഫോറുകളുടെയും അഞ്ച് സിക്‌സറുകളുടെയും സഹായത്തോടെയാണ് 150 റൺസ് നേടിയത്.

Also Read: ലക്ഷ്യം തെറ്റി പന്ത് ബൗണ്ടറിയിലേക്ക്; ഹർഷിത് റാണയെ നിർത്തിപ്പൊരിച്ച് രോഹിത്

അതേസമയം ബ്രീറ്റ്‌സ്‌കെയ്ക്ക് മുമ്പ്, ഏകദിന അരങ്ങേറ്റത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ റെക്കോർഡ് മുൻ വെസ്റ്റ് ഇൻഡീസ് ഓപ്പണർ ഡെസ്മണ്ട് ഹെയ്‌ൻസിന്റെ പേരിലായിരുന്നു. 1978 ഫെബ്രുവരി 22 ന് സെന്റ് ജോൺസിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ മറൂണിൽ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച ഹെയ്‌ൻസ്, 16 ഫോറുകളുടെയും രണ്ട് സിക്‌സറുകളുടെയും സഹായത്തോടെ 136 പന്തിൽ നിന്ന് 148 റൺസായിരുന്നു നേടിയത്. ഏകദിന അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടുന്ന നാലാമത്തെ ദക്ഷിണാഫ്രിക്കൻ താരവും ലോകത്തിലെ 20-ാമത്തെ ബാറ്റ്‌സ്മാനുമാണ് ബ്രീറ്റ്‌സ്‌കെ.

Share Email
Top