2026 ഫിഫ ലോകകപ്പ് യോഗ്യത നേടി ബ്രസീല്‍

പരാഗ്വേയ്‌ക്കെതിരായ നിര്‍ണായക പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീൽ വിജയം സ്വന്തമാക്കിയത്

2026 ഫിഫ ലോകകപ്പ് യോഗ്യത നേടി ബ്രസീല്‍
2026 ഫിഫ ലോകകപ്പ് യോഗ്യത നേടി ബ്രസീല്‍

2026 ഫിഫ ലോകകപ്പ് യോഗ്യത സ്വന്തമാക്കി ബ്രസീല്‍. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ പരാഗ്വേയ്‌ക്കെതിരെ നിര്‍ണായക വിജയം നേടിയതോടെയാണ് ബ്രസീല്‍ യോഗ്യത ഉറപ്പിച്ചത്. പരാഗ്വേയ്‌ക്കെതിരായ നിര്‍ണായക പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീൽ വിജയം സ്വന്തമാക്കിയത്. വിനീഷ്യസ് ജൂനിയറാണ് ബ്രസീലിന്റെ വിജയ ഗോള്‍ നേടിയത്. കാര്‍ലോ ആഞ്ചലോട്ടി ബ്രസീല്‍ പരിശീലകനായുള്ള ആദ്യ വിജയമാണിത്.
‍‍‍
ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വിനീഷ്യസ് ജൂനിയറാണ് ബ്രസീലിന്റെ വിജയ ഗോള്‍ നേടിയത്. 44-ാം മിനിറ്റില്‍ മാത്യൂസ് കുഞ്ഞ്യയുടെ അവിശ്വസനീയമായ അസിസ്റ്റാണ് ഗോളിന് വഴിയൊരുക്കിയത്. ഈ ഗോള്‍ ബ്രസീലിന് ആദ്യ പകുതിക്ക് തൊട്ടുമുമ്പ് നിര്‍ണായകമായ ലീഡ് നല്‍കി.

അതേസമയം ആഞ്ചലോട്ടിക്ക് കീഴില്‍ ആദ്യ മത്സരത്തില്‍ ഇക്വഡോറിനോട് ഗോള്‍രഹിത സമനില വഴങ്ങിയ ബ്രസീലിന് പരാഗ്വേയ്‌ക്കെതിരെ വിജയം അനിവാര്യമായിരുന്നു. ഈ വിജയത്തോടെ യോഗ്യതാ മത്സരങ്ങളില്‍ 25 പോയന്റുമായി ബ്രസീല്‍ മൂന്നാം സ്ഥാനത്തെത്തി. 35 പോയന്റുമായി അര്‍ജന്റീനയാണ് ഒന്നാമത്.

Share Email
Top