ബിപിക്കുള്ള മരുന്ന് എല്ലാ ദിവസവും ഒരേ സമയത്ത് കഴിക്കണം; കാരണം ഇതാണ്

ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കുന്നത് മരുന്ന് എല്ലാ ദിവസവും ഒരേ സമയം കഴിക്കണം

ബിപിക്കുള്ള മരുന്ന് എല്ലാ ദിവസവും ഒരേ സമയത്ത് കഴിക്കണം; കാരണം ഇതാണ്
ബിപിക്കുള്ള മരുന്ന് എല്ലാ ദിവസവും ഒരേ സമയത്ത് കഴിക്കണം; കാരണം ഇതാണ്

പ്രായഭേദമന്യേ ഏവരെയും അലട്ടുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് ഉയർന്ന ബിപി. ഇത് നിയന്ത്രിക്കാൻ മരുന്നു കഴിക്കുന്നവരുടെ എണ്ണവും ദിനംപ്രതി ഉയരുന്നുണ്ട്. എന്നാൽ, മരുന്നുകൾ കഴിച്ചിട്ടും ബിപി കുറയുന്നില്ലെന്ന് പരാതിപ്പെടുന്നവരുമുണ്ട്. ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കുന്നത് മരുന്ന് എല്ലാ ദിവസവും ഒരേ സമയം കഴിക്കണം. ഇത് പലർക്കും അറിയാത്ത കാര്യമാണ്.

രക്തക്കുഴലുകൾക്ക് വിശ്രമം നൽകുക, ഹൃദയമിടിപ്പ് കുറയ്ക്കുക, അല്ലെങ്കിൽ ശരീരത്തിൽ അധിക ദ്രാവകം നിലനിർത്തുന്നത് തടയുക തുടങ്ങിയ വിവിധ ശാരീരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിലൂടെയാണ് രക്തസമ്മർദത്തിനുള്ള മരുന്നുകൾ പ്രവർത്തിക്കുന്നത്. എല്ലാ ദിവസവും ഒരേ സമയത്ത് മരുന്ന് കഴിക്കുമ്പോൾ, രക്തസമ്മർദം നിയന്ത്രിക്കുകയും ഏറ്റക്കുറച്ചിലുകൾ തടയുകയും ചെയ്യുന്നു. കൃത്യസമയത്ത് മരുന്ന് കഴിച്ചില്ലെങ്കിൽ ഫലപ്രാപ്തി കുറയുകയും ഹൈപ്പർടെൻഷനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.

Also Read: നാവിൽ കൊതിയൂറും ബീറ്റ്റൂട്ട് അച്ചാർ, സിംപിളാണ് റെസിപ്പി

രക്ത സമ്മർദം 24 മണിക്കൂറും നിയന്ത്രിക്കാനാണ് മരുന്നുകൾ കഴിക്കുന്നത്. മരുന്ന് രാവിലെയും വൈകിട്ടും കഴിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ ആ സമയത്ത് കഴിക്കണം. മരുന്നുകൾ കഴിക്കാൻ മറന്നുപോവുകയോ പല സമയങ്ങളിൽ മരുന്നുകൾ കഴിക്കുകയോ ചെയ്യുന്നത് ഉയർന്ന രക്തസമ്മർദത്തിലേക്ക് നയിച്ചേക്കാം. അതായത്, ഒരു ദിവസം മരുന്നുകൾ കഴിച്ചില്ലെങ്കിലും ബിപി ഉയരും. ഇത് ഹൃദയത്തിലും ധമനികളിലും അധിക സമ്മർദം ചെലുത്തുകയും ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

ചില ദിവസങ്ങളിൽ മരുന്ന് കഴിച്ചില്ലെങ്കിലും തലകറക്കം, തലവേദന, ശ്വാസതടസ്സം തുടങ്ങിയവയ്ക്കൊപ്പം രക്തസമ്മർദ്ദത്തിൽ പെട്ടെന്ന് വർധനവുണ്ടാകാം. ദീർഘനാൾ മരുന്ന് ഒഴിവാക്കുന്നത്, ഹൃദയ സംബന്ധമായ അസുഖങ്ങൾ, വൃക്ക തകരാറുകൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഉയർന്ന ബിപിക്ക് പലതരം മരുന്നുകളുണ്ട്. എല്ലാവർക്കും ഒരേ മരുന്നല്ല വേണ്ടത്. ശരിയായ മരുന്ന് കഴിച്ചില്ലെങ്കിൽ ശരീരം പ്രതികൂലമായി പ്രതികരിക്കുകയും തലകറക്കം, തലവേദന അല്ലെങ്കിൽ ഹൃദയമിടിപ്പ് പോലുള്ള പാർശ്വഫലങ്ങൾ ഉണ്ടാക്കുകയും ചെയ്തേക്കാം.

ഒരു ഡോസ് മറന്നാൽ എന്തുചെയ്യണം?

  1. പതിവായി കഴിക്കുന്ന സമയത്തിനടുത്താണെങ്കിൽ, ഓർമ്മ വരുന്ന ഉടൻ തന്നെ മരുന്ന് കഴിക്കുക.
  2. അടുത്ത ഡോഡ് കഴിക്കാൻ ഏകദേശം സമയമായെങ്കിൽ, വിട്ടുപോയത് ഒഴിവാക്കി പതിവ് ഷെഡ്യൂൾ തുടരുക. മറന്നുപോയെന്നു കരുതി ഇരട്ടി ഡോസ് കഴിക്കരുത്.
Share Email
Top