മടുപ്പിക്കുന്ന റീലുകൾ ഇൻസ്റ്റാഗ്രാമിൽ ആവർത്തിക്കുന്നുവോ? എങ്ങനെ ഒഴിവാക്കാം

എന്നാൽ, ഇത്തരം ഉള്ളടക്കങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാനും തങ്ങളുടെ ഫീഡ് ശുദ്ധീകരിക്കാനും മെറ്റാ പ്ലാറ്റ്‌ഫോമുകൾ തന്നെ ചില സംവിധാനങ്ങൾ നൽകുന്നുണ്ട്

മടുപ്പിക്കുന്ന റീലുകൾ ഇൻസ്റ്റാഗ്രാമിൽ ആവർത്തിക്കുന്നുവോ? എങ്ങനെ ഒഴിവാക്കാം
മടുപ്പിക്കുന്ന റീലുകൾ ഇൻസ്റ്റാഗ്രാമിൽ ആവർത്തിക്കുന്നുവോ? എങ്ങനെ ഒഴിവാക്കാം

തിരഞ്ഞെടുപ്പിലെ ജയവും തോൽവിയുമൊക്കെ കഴിഞ്ഞെങ്കിലും, ഇഷ്ടമില്ലാത്ത റീലുകൾ സോഷ്യൽ മീഡിയ അൽഗോരിതം വഴി തുടർച്ചയായി മുന്നിലെത്തുന്നത് പലപ്പോഴും ഉപയോക്താക്കൾക്ക് അലോസരമുണ്ടാക്കാറുണ്ട്. എന്നാൽ, ഇത്തരം ഉള്ളടക്കങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാനും തങ്ങളുടെ ഫീഡ് ശുദ്ധീകരിക്കാനും മെറ്റാ പ്ലാറ്റ്‌ഫോമുകൾ തന്നെ ചില സംവിധാനങ്ങൾ നൽകുന്നുണ്ട്. ഈ സംവിധാനങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്ന് നമുക്ക് പരിശോധിക്കാം.

ആദ്യ മാർഗം ‘Not Interested’ കൊടുക്കുക:

സോഷ്യൽ മീഡിയ ഫീഡിൽ (ഉദാഹരണത്തിന് ഇൻസ്റ്റാഗ്രാമിൽ) നിങ്ങൾക്ക് ഇഷ്ടമില്ലാത്തതോ അല്ലെങ്കിൽ സമാനതകളുള്ളതോ ആയ റീലുകൾ വീണ്ടും കാണുന്നത് ഒഴിവാക്കാൻ ഒരു ലളിതമായ മാർഗ്ഗമുണ്ട്. ഇഷ്ടപ്പെടാത്ത ഒരു റീൽ കാണുന്ന സമയത്ത്, അതിൻ്റെ മുകളിലോ താഴെയോ കാണുന്ന മൂന്ന് ഡോട്ടുകളിൽ (⋮) ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന ഓപ്ഷനുകളിൽ നിന്ന് “Not Interested” (താൽപര്യമില്ല) എന്നത് തിരഞ്ഞെടുക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി, ഈ റീലുമായി സാമ്യമുള്ള മറ്റ് വീഡിയോകൾ നിങ്ങളുടെ ഫീഡിൽ പിന്നീട് വരുന്നത് കുറയ്ക്കാനും കാണാനാഗ്രഹിക്കുന്ന ഉള്ളടക്കം മാത്രം നൽകാനും സോഷ്യൽ മീഡിയയുടെ അൽഗോരിതത്തെ സഹായിക്കും.

Also Read: പ്രപഞ്ചത്തിലെ ‘ദിനോസർ നക്ഷത്രങ്ങൾ’! ജെയിംസ് വെബ്ബ് ദൂരദർശിനി ആദ്യ തെളിവുകൾ കണ്ടെത്തി

വാക്കുകളാല്‍ നിയന്ത്രിക്കാം:

പ്രത്യേക വിഷയങ്ങളുമായി ബന്ധപ്പെട്ട റീലുകൾഒഴിവാക്കണമെന്നുണ്ടെങ്കിൽ, ആ വാക്കുകൾ സെറ്റിങ്സിൽ പോയി ബ്ലോക്ക് ചെയ്യാം.

Settings and privacy > Suggested content > Specific words and phrases എന്നതിൽ പോയി വേണ്ടാത്ത വാക്കുകൾ ചേർക്കുക.

സെൻസിറ്റീവ് കണ്ടന്റ് കുറയ്ക്കാം:

Settings and privacy > Suggested content > Sensitive content എന്നതിൽ പോയി “Less” എന്നത് തിരഞ്ഞെടുക്കുക.

താൽപര്യമില്ലാത്ത റീലുകൾ വന്നാൽ മുകളിലേക്ക് സ്ക്രോൾ (Scroll) ചെയ്തു കളയുക. നമ്മൾ ഒരു വിഡിയോ മുഴുവൻ കണ്ടാൽ, നമുക്ക് അതിൽ താല്പര്യമുണ്ടെന്ന് കരുതി അൽഗൊരിതം വീണ്ടും അത്തരം വിഡിയോകൾ കാണിക്കും.

Share Email
Top