അല്ലു അർജുനെ അനാവശ്യമായി കുറ്റപ്പെടുത്തിയെന്ന് ബോണി കപൂർ

പ്രശ്നത്തിലേക്ക് അല്ലു അർജുനെ അനാവശ്യമായി വലിച്ചിഴച്ചെന്നും ബോണി കപൂർ

അല്ലു അർജുനെ അനാവശ്യമായി കുറ്റപ്പെടുത്തിയെന്ന് ബോണി കപൂർ
അല്ലു അർജുനെ അനാവശ്യമായി കുറ്റപ്പെടുത്തിയെന്ന് ബോണി കപൂർ

ഴിഞ്ഞ വർഷം ബോക്‌സ് ഓഫീസിൽ സമാനതകളില്ലാത്ത വിജയമാണ് പുഷ്പ 2 നേടിയത്. 2024 ഡിസംബർ 4 ന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ തിക്കിലും തിരക്കിലും പെട്ട് 35 വയസ്സുള്ള ഒരു സ്ത്രീ മരിക്കുകയും മകനെ ICU വിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പുഷ്പ 2 നായകൻ അല്ലു അർജുൻ്റെ അപ്രതീക്ഷിത സന്ദർശനമാണ് വൻ ജനക്കൂട്ടത്തിന് കാരണമായത്.

ജനക്കൂട്ടം കാരണമാണ് ദുരന്തം സംഭവിച്ചതെന്ന് ചൂണ്ടിക്കാട്ടി ബോളിവുഡ് നിർമ്മാതാവായ ബോണി കപൂറാണ് ഇപ്പോൾ രം​ഗത്ത് വന്നിരിക്കുന്നത്. പ്രശ്നത്തിലേക്ക് അല്ലു അർജുനെ അനാവശ്യമായി വലിച്ചിഴച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: അണ്ണാ യൂണിവേഴ്സിറ്റി ലൈംഗികാതിക്രമകേസ് രാഷ്ട്രീയവൽക്കരിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

സെക്ഷൻ 105 (കൊലപാതകമല്ലാത്ത നരഹത്യ), 118 (1) (മുറിവുണ്ടാക്കിയതിനുള്ള ശിക്ഷ) എന്നീ വകുപ്പുകൾ പ്രകാരമാണ് അല്ലു അർജുനെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തത്. അടുത്ത ദിവസം തെലങ്കാന ഹൈക്കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Share Email
Top