തൃശൂരിൽ കിണറ്റിൽ ചാക്കിൽ കെട്ടിത്താഴ്ത്തിയ നിലയിൽ അസ്ഥിക്കഷ്ണങ്ങൾ; ഒപ്പം സ്ത്രീയുടെ അടിവസ്ത്രവും

ഇന്നലെ വൈകിട്ട് ആറ് മണിയോടെ വീടിന് പിൻഭാഗത്തുള്ള കിണറ്റിൽ നിന്നും വെള്ളം കോരുന്നതിനിടെയാണ് വീട്ടുകാർ മറ്റൊരു കയർ ശ്രദ്ധിക്കുന്നത്

തൃശൂരിൽ കിണറ്റിൽ ചാക്കിൽ കെട്ടിത്താഴ്ത്തിയ നിലയിൽ അസ്ഥിക്കഷ്ണങ്ങൾ; ഒപ്പം സ്ത്രീയുടെ അടിവസ്ത്രവും
തൃശൂരിൽ കിണറ്റിൽ ചാക്കിൽ കെട്ടിത്താഴ്ത്തിയ നിലയിൽ അസ്ഥിക്കഷ്ണങ്ങൾ; ഒപ്പം സ്ത്രീയുടെ അടിവസ്ത്രവും

തൃശൂർ: അരിമ്പൂർ നാലാം വാർഡിലെ വാടകവീട്ടിലെ കിണറ്റിൽ നിന്നും ചാക്കിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിൽ അസ്ഥിക്കഷ്ണങ്ങളും സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി. അരിമ്പൂർ ന്യൂജനറേഷൻ റോഡിനടുത്ത് ബാലൻ എന്നയാൾ താമസിക്കുന്ന വീടിന്റെ കിണറ്റിലാണ് ദുരൂഹസാഹചര്യത്തിൽ ഇവ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് ആറ് മണിയോടെ വീടിന് പിൻഭാഗത്തുള്ള കിണറ്റിൽ നിന്നും വെള്ളം കോരുന്നതിനിടെയാണ് വീട്ടുകാർ മറ്റൊരു കയർ ശ്രദ്ധിക്കുന്നത്. സംശയം തോന്നി ഈ കയർ വലിച്ചു കയറ്റിയപ്പോൾ പ്ലാസ്റ്റിക് ചാക്കിൽ കല്ല് കെട്ടിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ചാക്ക് തുറന്ന് പരിശോധിച്ചപ്പോഴാണ് ആറോളം എല്ലിൻ കഷ്ണങ്ങളും സ്ത്രീയുടെ അടിവസ്ത്രവും ഉള്ളിലുണ്ടെന്ന് വ്യക്തമായത്. സംഭവത്തെത്തുടർന്ന് വീട്ടുകാർ ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് പ്രാഥമിക പരിശോധനകൾ നടത്തി.

Share Email
Top