CMDRF

കങ്കണ ചിത്രം എമർജൻസിക്ക് ബോംബെ ഹൈക്കോടതിയിൽ തിരിച്ചടി

സെൻസർ ബോർഡിൽ നിന്ന് അനുമതി ലഭിക്കുന്നതുവരെ ചിത്രം റിലീസ് ചെയ്യാൻ സാധിക്കില്ല

കങ്കണ ചിത്രം എമർജൻസിക്ക് ബോംബെ  ഹൈക്കോടതിയിൽ തിരിച്ചടി
കങ്കണ ചിത്രം എമർജൻസിക്ക് ബോംബെ  ഹൈക്കോടതിയിൽ തിരിച്ചടി

ടിയും ബി.ജെ.പി എം.പിയുമായ കങ്കണ റാണവത്തിൻ്റെ എമർജൻസി ചിത്രത്തിന് ബോംബെ ഹൈക്കോടതിയിൽ തിരിച്ചടി. ചിത്രത്തിൻ്റെ റിലീസിനും സെൻസർ സർട്ടിഫിക്കറ്റിനും വേണ്ടി നിർമാതാക്കൾ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മധ്യപ്രദേശ് ഹൈകോടതിയുടെ ഉത്തരവ് നിലനിൽക്കുന്നതുകൊണ്ട് വിഷയത്തിൽ സെൻസർ ബോർഡിൽ ഉത്തരവിറക്കാൻ പറ്റില്ലെന്ന് നിർമാതാക്കളുടെ ഹർജി പരിഗണിച്ചുകെണ്ട് പറഞ്ഞു. സെൻസർ ബോർഡിൽ നിന്ന് അനുമതി ലഭിക്കുന്നതുവരെ ചിത്രം റിലീസ് ചെയ്യാൻ സാധിക്കില്ല. സെപ്‌തംബർ 18നകം സർട്ടിഫിക്കറ്റ് നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സിബിഎഫ്‌സിയോട് ബോംബെ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

സെപ്റ്റംബർ ആറിന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രം സമൂഹത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും ചരിത്രപരമായ വസ്‌തുതകൾ തെറ്റിദ്ധരിപ്പിച്ചുവെന്നും ആരോപണം ഉയർന്നിരുന്നു. ചിത്രത്തിൽ സിഖ് സമുദായത്തെ അധിക്ഷേപിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് വിവിധ സംഘടനകൾ കോടതിയെ സമീപിച്ചത്. തുടർന്ന് ചിത്രത്തിൻ്റെ റിലീസ് അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചിരുന്നു.

Also read: തമിഴ്നാട്ടിൽ ‘ഫാൻസ് ഷോയില്ല’, അനിശ്ചിതത്വം തുടരുന്നു

സിനിമയുടെ വിശദാംശങ്ങൾ:

സീ സ്റ്റുഡിയോസും മണികർണിക ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അനുപം ഖേർ, മഹിമ ചൗധരി, മിലിന്ദ് സോമൻ, മലയാളി താരം വിശാഖ് നായർ, അന്തരിച്ച നടൻ സതീഷ് കൗശിക് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിതേഷ് ഷാ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൻറെ സംഗീതം സഞ്ചിത് ബൽഹാരയാണ്. നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എമർജൻസിയുടെ റിലീസ് മാറ്റിവെച്ചിരുന്നു. റിലീസ് വൈകുന്നതിൽ പ്രതികരണവുമായി കങ്കണ റണാവത്ത്ംഗത്തെത്തിയിരുന്നു. തന്റെ സിനിമക്കും അവർ അടിയന്തരാവസ്ഥ ഏർപ്പെടുത്തി. ഇത് വളരെ നിരാശാജനകമായ അവസ്ഥയാണ് കങ്കണ പറഞ്ഞിരുന്നു.

Top