റിയാദ്: ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ലണ്ടനിൽ നിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ (എഐസി 114) വിമാനമാണ് ബോംബ് ഭീഷണിയെ തുടർന്ന് റിയാദിൽ ഇറക്കിയത്. വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ടിഷ്യു പേപ്പറിൽ എഴുതിയ സന്ദേശം ശുചിമുറിയിൽ നിന്ന് ലഭിച്ചതിനെ തുടർന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്.
യാത്രക്കാരെ ബാഗുകൾ എടുക്കാൻ അനുവദിക്കാതെ ഉടൻ തന്നെ വിമാനത്താവളത്തിന്റെ ഒരു ഭാഗത്തേക്ക് മാറ്റി. പരിശോധനകൾക്ക് ശേഷം ടെർമിനലിലേക്ക് കൊണ്ടുവന്നു. മണിക്കൂറുകൾ നീണ്ട പരിശോധനയാണ് വിമാനത്താവളത്തിൽ നടന്നത്. പരിശോധനകൾക്ക് ശേഷം എത്രയും വേഗം വിമാനം പുറപ്പെടുമെന്നാണ് യാത്രക്കാരെ വിമാനത്താവള അധികൃതർ അറിയിച്ചിരിക്കുന്നത്.