പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

തൃശ്ശൂര്‍: പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം സ്വദേശിയും എറണാകുളം മഹാരാജാസ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായ മുഹമ്മദ് യഹിയ ആണ് മുങ്ങിമരിച്ചത്. ഇന്നലെ വൈകുന്നേരമാണ് വിദ്യാര്‍ത്ഥിയെ പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കാണാതായത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് സ്‌കൂബ ടീം മൃതദേഹം കണ്ടെത്തിയത്.

സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളത്തില്‍ ഇറങ്ങിയ ഇയാള്‍ മുങ്ങി പോവുകയായിരുന്നു. എറണാകുളം മഹാരാജാസ് കോളജ് എം എസ് സി ബോട്ടണി വിദ്യാര്‍ഥിയായ യഹിയ പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ ഇന്റേണ്‍ഷിപ്പിന് എത്തിയതായിരുന്നു. മന്ത്രി കെ രാജന്‍ ഉള്‍പ്പെടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി ഇവിടെ എത്തിയിരുന്നു. തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിലേക്കാണ് മൃതദേഹം മാറ്റിയിരിക്കുന്നത്.

Top