വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മറ്റൊരാൾക്കായുള്ള തിരച്ചിൽ തുടരുന്നു

രക്ഷാപ്രവർത്തനം ഇഴഞ്ഞുനീങ്ങുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മറ്റൊരാൾക്കായുള്ള തിരച്ചിൽ തുടരുന്നു
വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മറ്റൊരാൾക്കായുള്ള തിരച്ചിൽ തുടരുന്നു

വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അടിമലത്തുറ സ്വദേശി ആന്റണിയുടെ മൃതദേഹമാണ് കോസ്റ്റൽ പൊലീസിന്റെ നേതൃത്വത്തിലുള്ള തിരച്ചിലിൽ കണ്ടെത്തിയത്. വ്യാഴാഴ്ച അർദ്ധരാത്രിയായിരുന്നു അപകടം നടന്നത്. ആന്റണിക്കൊപ്പം കടലിൽ കാണാതായ ജോണിനു വേണ്ടിയുള്ള തിരച്ചിൽ മറൈൻ എൻഫോസ്‌മെന്റിന്റെയും കോസ്റ്റൽ ഗാർഡിന്റെയും നേതൃത്വത്തിൽ തുടരുകയാണ്. രക്ഷാപ്രവർത്തനം ഇഴഞ്ഞുനീങ്ങുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.

അപകടസമയത്ത് വള്ളത്തിൽ ആകെ നാലുപേരാണുണ്ടായിരുന്നത്. ഇതിൽ രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. അഞ്ചുതെങ്ങ് സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽപ്പെട്ട വള്ളം. ഇതിനിടെ, കണ്ണാന്തുറയിൽ നിന്നും മറ്റൊരു മത്സ്യത്തൊഴിലാളിയായ ഫ്രീമോന്റെ മൃതദേഹവും കണ്ടെടുത്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Share Email
Top