ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ഏടുകളിലൊന്നാണ് രണ്ടാം ലോകമഹായുദ്ധം. എന്നാൽ, യുദ്ധം അവസാനിച്ചിട്ടും അമേരിക്കൻ-ബ്രിട്ടീഷ് സൈനികരെ കിടുകിടാ വിറപ്പിച്ച ഒരു ‘നിഗൂഢ രഹസ്യം’ ജർമ്മനിയിലെ സൈനിക താവളത്തിൽ മറഞ്ഞിരുന്നിരുന്നു. ജർമ്മനിയിലെ സെല്ലെ (Celle) നഗരത്തിലെ ന്യൂസ് റാത്തോസ് (Neues Rathaus) എന്ന കെട്ടിടത്തിന് താഴെ ഹിറ്റ്‌ലറുടെ നാസിപ്പട ഒളിപ്പിച്ചുവെച്ച ‘സോംബി ആർമി’യുടെ കഥയാണിത്.
അഡോൾഫ് ഹിറ്റ്‌ലറിനും ഹെൻറിച്ച് ഹിംലറിനും മന്ത്രവാദത്തിലും അതീന്ദ്രിയ ശക്തികളിലും അതീവ വിശ്വാസമുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പരതുമ്പോൾ നമുക്ക് കാണാനാകുന്നത്. യുദ്ധം ജയിക്കാൻ വേണ്ടി പൈശാചിക ശക്തികളെ പോലും പ്രീതിപ്പെടുത്താൻ ജൂത തടവുകാരെ നരബലി കൊടുക്കുകയും, മരിച്ചവരെ തിരികെ കൊണ്ടുവരാൻ പരീക്ഷണം നടത്തുകയും ചെയ്തിരുന്നു എന്ന ഞെട്ടിക്കുന്ന കഥകൾ വരെ ഈ കെട്ടിടത്തെ ചുറ്റിപ്പറ്റി പ്രചരിക്കുന്നുണ്ട്. ശരിക്കും എന്താണ് ആ കെട്ടിടത്തിന് താഴെ മറഞ്ഞിരിക്കുന്നത്?
Also Read: എന്തിനാ പോയത്, എന്തിനാ കരഞ്ഞത്..? ‘ചാണകമേറ്’ ഉത്സവത്തെ ട്രോളിയതിന് വിദേശിക്ക് കിട്ടിയ എട്ടിന്റെ പണി!
അഞ്ചുനില രഹസ്യം: വെള്ളത്തിൽ മുങ്ങിയ ബേസ്‌മെന്റ്
1945-ൽ അമേരിക്കൻ സൈന്യം സെല്ലെ പട്ടണത്തിൽ എത്തിയപ്പോൾ അവരെ അമ്പരപ്പിച്ച ഒരു കാഴ്ചയുണ്ടായിരുന്നു, നഗരത്തിലെ മറ്റ് കെട്ടിടങ്ങൾ ബോംബാക്രമണത്തിൽ തകർന്നിട്ടും, ടൗൺ ഹാളിന് (റാത്തോസ്) കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നില്ല. കെട്ടിടത്തിന് നിലത്തിന് മുകളിൽ അഞ്ച് നിലകളും, ഭൂമിക്കടിയിൽ മറ്റൊരു അഞ്ച് നിലകളും ഉണ്ടായിരുന്നു. എന്നാൽ, ഭൂമിക്കടിയിലെ അഞ്ച് നിലകളും ജർമ്മൻകാർ മനപ്പൂർവ്വം വെള്ളം പമ്പ് ചെയ്ത് നിറച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അന്നത്തെ കാലത്ത് നാസികൾ സ്വർണ്ണവും രത്നങ്ങളും വിലപിടിപ്പുള്ള പുരാവസ്തുക്കളും ഒളിപ്പിച്ചുവെച്ചിരിക്കാമെന്ന് അമേരിക്കൻ കമാൻഡിങ് ഓഫീസറായ ലെഫ്റ്റനന്റ് ജനറൽ ബ്രയാൻ ഹെറോക്സ് സംശയിച്ചിരുന്നു.
മുങ്ങൽ വിദഗ്ദ്ധരെ വിഴുങ്ങിയ ആഴങ്ങൾ
വെള്ളത്തിനടിയിലെ രഹസ്യങ്ങൾ കണ്ടെത്താൻ 1945 ഏപ്രിൽ 15-ന് പ്രഗൽഭരായ മൂന്ന് അമേരിക്കൻ നേവി ഡൈവർമാരെ നിയോഗിച്ചു, ഇടുങ്ങിയ മുറികളിലൂടെയും വളഞ്ഞുപുളഞ്ഞ ഇടനാഴികളിലൂടെയുമുള്ള ഡൈവിങ് ആരെയും ഭയപ്പെടുത്തുന്ന ഒന്നായിരുന്നു. അരമണിക്കൂറിനുള്ളിൽ രണ്ട് ഡൈവർമാർ അപ്രത്യക്ഷരായി! അവരുടെ ദേഹത്ത് ബന്ധിച്ചിരുന്ന കയറുകൾ ആരോ മുറിച്ചുവിട്ട നിലയിൽ മാത്രമാണ് തിരിച്ചെത്തിയത്. പിന്നീട് പോയവരുടെ മൃതദേഹങ്ങൾ പോലും ഒരിക്കലും ലഭിച്ചിട്ടില്ല.
എന്നാൽ ആദ്യം പോയ കൂട്ടത്തിലെ മൂന്നാമത്തെ ഡൈവർ ഒരു നിലവിളിയോടെ മുകളിലേക്ക് നീന്തിക്കയറി ബോധം കെട്ടു വീഴുകയായിരുന്നു. ബോധം വന്നപ്പോൾ അയാൾ പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്…
ചുവരുകളിലും തറയിലും ഭയപ്പെടുത്തുന്ന പെന്റഗ്രാമുകളും പേഗൻ ചിഹ്നങ്ങളും കൊത്തിവെച്ചിരുന്നു. മൂന്നാം നിലയിൽ വികൃതമാക്കിയ നിരവധി മൃതദേഹങ്ങൾ കസേരകളിൽ കെട്ടിവെച്ചിരിക്കുന്നു, ചില ജഡങ്ങളുടെ തലകൾ വെട്ടിമാറ്റി പകരം ആടുകളുടെ തലകൾ തുന്നിപ്പിടിപ്പിച്ചിരുന്നു. എന്നാൽ ഏറ്റവും ഭയപ്പെടുത്തിയത് മറ്റൊരു കാര്യമായിരുന്നു, ആ മനുഷ്യരൂപങ്ങൾ ജീവനുള്ളതുപോലെ വെള്ളത്തിനടിയിൽ ചലിച്ചിരുന്നുവെത്രെ..
നാസികളുടെ ‘സോംബി ആർമി’ പരീക്ഷണം?
ഈ ഭീകരമായ സംഭവത്തിന് പിന്നാലെ, സെല്ലെയിലെ റാത്തോസുമായി ബന്ധപ്പെട്ട് നാസി മന്ത്രവാദ കഥകൾ പ്രചരിച്ചു. നാസികൾ ബ്ലാക്ക് മാജിക്കിൽ പരീക്ഷണം നടത്തുവാനായി ജർമ്മനിയിൽ പലയിടത്തും രഹസ്യ സങ്കേതങ്ങൾ തയ്യാറാക്കിയിരുന്നു. സെല്ലെയിലെ റാത്തോസ് അതിൽ ഒന്നായിരുന്നു എന്നാണ് കൂടുതലും വന്ന പ്രചാരണങ്ങളിൽ ഏറ്റവും പ്രചരിക്കപ്പെട്ട ഒന്ന്.
പൈശാചിക ശക്തികളെ പ്രീതിപ്പെടുത്താൻ ജൂത തടവുകാരെ ജീവനോടെയിരിക്കുമ്പോൾ തന്നെ നരബലി കൊടുത്തിരുന്നതായും അതിൽ കഥകളുണ്ട്. കൊലപ്പെടുത്തിയ ജൂതന്മാരുടെ ശരീരത്തിൽ പൈശാചിക ശക്തികളെ ആവേശിപ്പിച്ച്, മരിച്ചവരുടെ ഒരു സൈന്യത്തെ (സോംബി ആർമി) നിർമ്മിക്കാൻ നാസികൾ ശ്രമിച്ചിരുന്നതായും പറയപ്പെടുന്നു. എന്നാൽ ഈ പരീക്ഷണം പരാജയപ്പെടുകയും, ‘സോംബികൾ’ നാസികളെ തന്നെ ആക്രമിക്കാൻ തുടങ്ങുകയും ചെയ്തുവത്രേ…
Also Read: സാധാരണക്കാരന് അറിയാത്ത ‘അസാധാരണ സിമന്റ്’ രഹസ്യങ്ങൾ..! വെറുമൊരു പൊടിയല്ല, ഇത് ഒരു കെമിക്കൽ ബോംബ്
കോൺക്രീറ്റ് പൂട്ട്: അമാനുഷിക അനുഭവങ്ങളും ആത്മഹത്യകളും
ഡൈവർമാർക്ക് സംഭവിച്ച ദുരന്തത്തിന് ശേഷം ബ്രിട്ടീഷ് സൈന്യം സെല്ലെ നഗരം ഏറ്റെടുത്തു. തുടർന്ന് അമേരിക്കൻ സൈന്യത്തിന് ശേഷം വന്ന ബ്രിട്ടീഷ് സൈന്യം, ഭൂമിക്കടിയിലുള്ള അഞ്ച് നിലകളും കോൺക്രീറ്റ് ഉപയോഗിച്ച് അടച്ചുപൂട്ടി. ഇത്രയും വലിയ കെട്ടിടം തകർക്കാതെ, എന്തിനാണ് ആ രഹസ്യ അറകൾ കോൺക്രീറ്റ് ചെയ്ത് അടച്ചത് എന്ന ചോദ്യം ഇന്നും അവശേഷിക്കുകയാണ്.
അതുമാത്രമല്ല കോൾഡ് വാറിന്റെ സമയത്ത് ഇവിടെ താമസിച്ച സൈനികർക്കിടയിൽ ഉയർന്ന ആത്മഹത്യാനിരക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുകൾ നിലകളിലെ പെന്റഗ്രാമുകളുള്ള മുറികളിൽ താമസിച്ചവരാണ് ഏറെയും ആത്മഹത്യ ചെയ്തത്. കൂടാതെ രാത്രി മാർച്ച് ചെയ്യുന്ന ബൂട്ടുകളുടെ ശബ്ദങ്ങൾ, ജർമ്മൻ ഭാഷയിൽ സംസാരിക്കുന്ന ശബ്ദങ്ങൾ, കട്ടിലുകൾ തനിയെ ഉയർന്നു നിൽക്കുന്നത്, ഇരുണ്ട നിഴൽ രൂപങ്ങൾ എന്നിവയൊക്കെ ഇവിടുത്തെ താമസക്കാർ പതിവായി അനുഭവിച്ചിരുന്നു എന്നാണ് കഥകൾ.
Also Read: കമ്മ്യൂണിസം എന്തായി, സോഷ്യലിസം എവിടെ എത്തി ? അറിയണം ഈ രാഷ്ട്രീയ സത്യങ്ങൾ..!
സെല്ലെ ന്യൂസ് റാത്തോസ് ഇന്ന് ഒരു സാധാരണ കെട്ടിടമായി പുനർനിർമ്മിക്കപ്പെടുകയും അതിന്റെ ചില ഭാഗങ്ങൾ ഒരു ഹോട്ടലായി മാറുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇന്നും ഇവിടെ താമസിക്കുന്നവർക്ക് ഹാളുകളിലൂടെ ആരോ നടക്കുന്ന ശബ്ദവും ബൂട്ടുകളുടെ ശബ്ദവും കേൾക്കുന്നുണ്ടെന്ന് പലരും അടക്കം പറയുകയും ഉറക്കെ വിളിച്ചു പറയുകയും ചെയ്തിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും ക്രൂരമായ പരീക്ഷണങ്ങൾക്ക് സാക്ഷ്യം വഹിച്ച ഈ കെട്ടിടത്തിന്റെ അടിയിൽ, കോൺക്രീറ്റിനടിയിൽ, എന്താണ് എന്നെന്നേക്കുമായി ഉറങ്ങിക്കിടക്കുന്നത്? ആ രണ്ട് ഡൈവർമാർക്ക് എന്ത് സംഭവിച്ചു? ഉത്തരമില്ലാത്ത ഈ ചോദ്യങ്ങൾ സെല്ലെ ന്യൂസ് റാത്തോസിനെ ലോകത്തിലെ ഏറ്റവും നിഗൂഢമായ സൈനിക താവളമായി നിലനിർത്തുന്നു…






