CMDRF

വള്ളംകളി ഓണത്തോടനുബന്ധിച്ച് നടത്തുന്നത് പരിഗണനയിൽ: വി.എൻ. വാസവൻ

ഓണത്തോട് അനുബന്ധിച്ച് വള്ളംകളി നടത്താനുള്ള ആലോചന സജീവമായിട്ടുണ്ട്

വള്ളംകളി ഓണത്തോടനുബന്ധിച്ച് നടത്തുന്നത് പരിഗണനയിൽ: വി.എൻ. വാസവൻ
വള്ളംകളി ഓണത്തോടനുബന്ധിച്ച് നടത്തുന്നത് പരിഗണനയിൽ: വി.എൻ. വാസവൻ

കോട്ടയം: വയനാട് പ്രകൃതി ദുരന്തം മൂലം മാറ്റിവെച്ച നെഹ്റു ട്രോഫി വള്ളംകളി ഓണത്തോടനുബന്ധിച്ച് നടത്തുന്നത് സജീവ പരിഗണനയിലാണെന്ന് മന്ത്രി വി.എൻ. വാസവൻ. ഓണത്തോടനുബന്ധിച്ച് നടത്തണമെന്ന് കോട്ടയം, ആലപ്പുഴ പ്രദേശങ്ങളിലെ ജലോത്സവ പ്രേമികളും ക്ലബ്ബുകാരും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വാസവൻ വ്യക്തമാക്കി.

വയനാട്ടിലെ ദുരന്ത ഭൂമിയിലെ പ്രവർത്തനങ്ങളുടെ ഏകോപനം നിലവിൽ മുറക്ക്​ നടക്കുന്നതിനാൽ ഓണത്തോട് അനുബന്ധിച്ച് വള്ളംകളി നടത്താനുള്ള ആലോചന സജീവമായിട്ടുണ്ട്. ഇതിന് ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കുമെന്ന് ടൂറിസം മന്ത്രി പ്രഖ്യപിച്ചിട്ടുണ്ടെന്നും മന്ത്രി വാസവൻ പറഞ്ഞു.

Top