CMDRF

പ്രീമിയം ഇവി സ്കൂട്ടർ ഇന്ത്യയിലെത്തിച്ച് ബിഎംഡബ്ല്യു

ബിഎംഡബ്ല്യു CE 04 എന്ന മോഡലിന് ശേഷം ജർമൻ ബ്രാൻഡ് ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടറാണിത്

പ്രീമിയം ഇവി സ്കൂട്ടർ ഇന്ത്യയിലെത്തിച്ച് ബിഎംഡബ്ല്യു
പ്രീമിയം ഇവി സ്കൂട്ടർ ഇന്ത്യയിലെത്തിച്ച് ബിഎംഡബ്ല്യു

പ്രീമിയം ഇവി സ്കൂട്ടർ ഇന്ത്യയിലെത്തിച്ച് ബിഎംഡബ്ല്യു. സിഇ02 എന്ന് പേരിട്ടിരിക്കുന്ന ഇവിയാണ് ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. കമ്പനി നേരത്തെ ഇന്ത്യയിൽ അവതരിപ്പിച്ച സിഇ04 എന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഒരു ചെറിയ പതിപ്പാണ് ഈ സ്കൂട്ടർ. 4.49 ലക്ഷം രൂപയാണ് സ്കൂട്ടറിന് വിലവരുന്നത്. ടിവിഎസുമായി ചേർന്നാണ് ബിഎംഡബ്ല്യൂ സിഇ 02 സ്‌കൂട്ടർ വികസിപ്പിച്ചത്.

ബിഎംഡബ്ല്യു CE 04 എന്ന മോഡലിന് ശേഷം ജർമൻ ബ്രാൻഡ് ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടറാണിത്. ഒരു ഈസി റൈഡ് സിറ്റി സ്‌കൂട്ടർ തേടുന്നവരെയാണ് പ്രീമിയം ബ്രാൻഡ് ലക്ഷ്യംവെക്കുന്നത്. കോസ്മിക് ബ്ലാക്ക്, കോസ്മിക് ബ്ലാക്ക് 2 എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് ബിഎംഡബ്ല്യു CE 02 എത്തിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഡീലർമാർ വഴി ഇതിന്റെ ടെസ്റ്റ് റൈഡ് നടത്താനും വാങ്ങാനും സാധിക്കും.

ഇത് ഒരു ഇ-മോട്ടോർ ബൈക്കോ ഇ-സ്‌കൂട്ടറോ അല്ല, മറിച്ച് ഒരു ‘ഇപാർക്കൗറർ’ ആണെന്നാണ് ബിഎംഡബ്ല്യു പറയുന്നത്. ഡ്യുവൽ ലൂപ്പ് സ്റ്റീൽ ഫ്രെയിമിലാണ് ഇവി പണികഴിപ്പിച്ചിരിക്കുന്നത്. 239 mm ഫ്രണ്ട് ഡിസ്‌ക്കും 220 mm റിയർ ഡിസ്‌ക്കും സ്‌റ്റോപ്പിംഗ് ഡ്യൂട്ടി നിർവഹിക്കുന്നു. എബിസും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. 120/80 സെക്ഷൻ ഫ്രണ്ട്, 150/70 സെക്ഷൻ റിയർ ടയറുകൾ ഘടിപ്പിച്ച 14 ഇഞ്ച് അലോയ് വീലുകളിലാണ് സ്‌കൂട്ടറിൽ സജ്ജീകരിച്ചിരിക്കുന്നത്.

3.9 കിലോവാട്ട് ബാറ്ററി സംവിധാനമാണിതിൽ. ഒറ്റ ചാർജിൽ 108 കിലോമീറ്റർ റേഞ്ചും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. സ്റ്റാൻഡേർഡ് 0.9kW ചാർജർ ഉപയോഗിച്ച് ബാറ്ററി 5 മണിക്കൂറും 12 മിനിറ്റും കൊണ്ട് പൂർണമായി ചാർജ് ചെയ്യാം. അതേസമയം 1.5kW യൂണിറ്റ് ഉപയോഗിക്കുമ്പോൾ ചാർജിംഗ് സമയം 3 മണിക്കൂറും 30 മിനിറ്റുമായി കുറയ്ക്കാൻ സാധിക്കുന്നു.

Top