മലയാള സിനിമയിലെ ശ്രദ്ധേയനായ യുവതാരം സാഗർ സൂര്യ തന്റെ യാത്രാ സൗകര്യങ്ങൾക്കായി ജർമ്മൻ ആഡംബര വാഹനമായ ബിഎംഡബ്ല്യു സ്വന്തമാക്കി. ‘പണി’ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെയും ‘പ്രകമ്പനം’ എന്ന സിനിമയിലൂടെയും പ്രേക്ഷകപ്രീതി നേടിയ താരം, ബിഎംഡബ്ല്യുവിന്റെ കരുത്തുറ്റ ‘ഫൈവ് സീരീസ്’ സെഡാനാണ് തിരഞ്ഞെടുത്തത്.
ഈ വർഷത്തെ വിഷു കൂടുതൽ പ്രകാശപൂരിതമാകുമെന്ന് കുറിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെയാണ് താരം ഈ സന്തോഷവാർത്ത പങ്കുവെച്ചത്. പ്രീ-ഓൺഡ് വിഭാഗത്തിൽപ്പെടുന്ന വാഹനമാണ് അദ്ദേഹം സ്വന്തമാക്കിയതെന്നാണ് ലഭിക്കുന്ന വിവരം. മുൻകാലങ്ങളിൽ രണ്ട് ഡീസൽ വകഭേദങ്ങളിലും (520d, 530d) ഒരു പെട്രോൾ പതിപ്പിലും (530i) ഈ മോഡൽ നിരത്തിലിറങ്ങിയിട്ടുണ്ട്. 190 ബിഎച്ച്പി മുതൽ 261 ബിഎച്ച്പി വരെ കരുത്ത് പകരുന്ന എൻജിൻ ഓപ്ഷനുകളായിരുന്നു ഇവയുടേത്.
Also Read:ഫോർച്യൂണറിന് കടുത്ത വെല്ലുവിളി; കിയ സോറന്റോ ഹൈബ്രിഡ് ഇന്ത്യയിലേക്ക്!
നിലവിൽ വിപണിയിലുള്ള ഫൈവ് സീരീസിന്റെ ലോങ് വീൽബേസ് പതിപ്പിന് ഏകദേശം 72.35 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. അത്യാധുനികമായ ട്വിൻ ടർബോ പെട്രോൾ എൻജിനും ഹൈബ്രിഡ് സംവിധാനവും അടങ്ങുന്ന ഈ ആഡംബര കാർ വെറും 6.5 സെക്കൻഡുകൾ കൊണ്ട് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ശേഷിയുള്ളതാണ്. മികച്ച പ്രകടനത്തിനൊപ്പം 15.7 കിലോമീറ്റർ ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നു.






