ആരോഗ്യമുള്ള ചര്‍മ്മത്തിന്,രക്തചന്ദനം

ആരോഗ്യമുള്ള ചര്‍മ്മത്തിന്,രക്തചന്ദനം

ര്‍മ്മത്തിന്സ്വാഭാവിമായ സൗന്ദര്യം നല്‍കുന്ന പ്രകൃതിദത്തമായതും, പരമ്പരാഗത കാലം മുതല്‍ ഉപയോഗിച്ചു വരുന്നതുമായ ഒന്നാണ് രക്തചന്ദനം. നല്ല ശുദ്ധമായ രക്തചന്ദനം മുഖത്തു പുരട്ടുന്നത് പല തരത്തിലെ സൗന്ദര്യ ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. സൗന്ദര്യസംരക്ഷണത്തിനുള്ള ആയുര്‍വേദ ചേരുവകളിലെ പ്രധാനപ്പെട്ട ഒന്നാണ് രക്തചന്ദനം. അല്‍പം വില കൂടിയതാണെങ്കിലും യാതൊരു ദോഷവും വരുത്താതെ ഒരുപിടി സൗന്ദര്യ ഗുണങ്ങള്‍ ഇവ നല്‍കുന്നു. രക്തചന്ദനം ദിവസേന ഉപയോഗിക്കുന്നത് പല തരത്തിലുള്ള ചര്‍മ പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണ്. പിഗ്മെന്റേഷന്‍, കരുവാളിപ്പ്, മുഖക്കുരു തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ് രക്തചന്ദനം. ഇത് പാലിലോ തേനിലോ വെള്ളത്തിലോ കലക്കി പുരട്ടാം. അതുപോലെതന്നെ ചര്‍മത്തിന് നിറം വയ്ക്കാനുള്ള നല്ലൊരു വഴിയാണ് രക്തചന്ദനം. ഇതും മഞ്ഞളും പച്ചപ്പാലില്‍ കലക്കി മുഖത്തു പുരട്ടുന്നത് ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്നു.

രക്തചന്ദനം മുഖ ചര്‍മം അയഞ്ഞു തൂങ്ങാതിരിയ്ക്കാനും ഏറെ നല്ലതാണ്. ഇതിന്റെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ചര്‍മത്തിന് ഇറുക്കം നല്‍കുന്ന ഒന്നാണ്. ഇതിനൊപ്പം തേന്‍ ചേര്‍ത്തു പുരട്ടുന്നതും ഏറെ നല്ലതാണ്. മുഖത്തെ പിഗ്മെന്റേഷന്‍ മാറാനും പാലും രക്ത ചന്ദനവും കലര്‍ന്ന മിശ്രിതം ഏറെ നല്ലതാണ്. ഇതിന്റെ അടുപ്പിച്ചുള്ള ഉപയോഗം മാത്രമേ ഗുണം ചെയ്യൂ. മുഖത്തിനു തിളക്കവും മൃദുത്വവും നല്‍കാനും രക്തചന്ദനം ഏറെ നല്ലതാണ്. ഇതും തിളപ്പിയ്ക്കാത്ത പാലും ചേര്‍ത്തു പുരട്ടാം. ബദാം ഓയില്‍, വെളിച്ചെണ്ണ, രക്തചന്ദനം എന്നിവ കലര്‍ത്തിയ മിശ്രിതം മുഖത്തു പുരട്ടുന്നത് മുഖത്തിനു തിളക്കവും മിനുക്കവും നല്‍കാന്‍ സഹായിക്കുന്നു.എണ്ണമയമുള്ള ചര്‍മ്മത്തിനും വരണ്ട ചര്‍മത്തിനും ഒരുപോലെയുള്ള പരിഹാരമാണ് ഇത്. ചര്‍മത്തില്‍ കൂടുതല്‍ സെബം അഥവാ എണ്ണമയം പുറപ്പെടുവിയ്ക്കുന്നതു തടയാനും ഇതു വഴി മുഖക്കുരു പോലുളള പ്രശ്നങ്ങള്‍ തടയാനും രക്തചന്ദനത്തിനു സാധിയ്ക്കും.

മുഖത്തെ ചെറിയ കുഴികള്‍ അഴുക്കും എണ്ണമയവും അടിഞ്ഞു കൂടി ചര്‍മത്തിനു പല പ്രശ്നങ്ങളും ഉണ്ടാക്കും. മുഖത്തെ ഇത്തരം ചര്‍മ സുഷിരങ്ങളുടെ വലിപ്പം കുറയ്ക്കാന്‍ രക്തചന്ദനവും ചെറുനാരങ്ങാനീരും കലര്‍ത്തിയ മിശ്രിതം ഏറെ നല്ലതാണ്. ഇതു പുരട്ടി മുഖം കഴുകിയ ശേഷം മുഖത്തു മോയിസ്ചറൈസര്‍ പുരട്ടേണ്ടതാണ്. വെളിച്ചെണ്ണയും രക്തചന്ദനവും കലര്‍ത്തിയ മിശ്രിതവും ഏറെ നല്ലതാണ്, ഇത് വരണ്ട ചര്‍മ്മത്തിനുള്ള നല്ലൊരു മരുന്നാണ്. വെളിച്ചെണ്ണ ചര്‍മത്തിന് സ്വാഭാവികമായി ഈര്‍പ്പം നല്‍കാന്‍ സഹായിക്കുന്നു,അതിനോടൊപ്പം രക്തചന്ദനം കലരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും. വരണ്ട മുഖത്തിന് ഈര്‍പ്പവും ഒപ്പം നിറവും മൃദുത്വവുമെല്ലാം നല്‍കാന്‍ ഇത് ഏറെ നല്ലതാണ്.വെളിച്ചെണ്ണയുടെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും രക്തചന്ദനത്തിന്റെ മരുന്നു ഗുണവുമെല്ലാം മുഖക്കുരുവും അലര്‍ജിയും പോലുളള പ്രശ്നങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ്. രക്തചന്ദനം തേങ്ങാപ്പാലില്‍ കലര്‍ത്തി പുരട്ടുന്നത് മുഖത്തെ വിവിധ തരം പ്രശ്‌നങ്ങളെ പരിഹരിക്കുന്നു.

Top