രക്തസമ്മർദ്ദം! ഇനി പേടി വേണ്ട; ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ച് ആരോഗ്യത്തോടെയിരിക്കാം

ടെൻഷൻ, ഉറക്കക്കുറവ് തുടങ്ങിയ ഘടകങ്ങൾ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്

രക്തസമ്മർദ്ദം! ഇനി പേടി വേണ്ട; ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ച് ആരോഗ്യത്തോടെയിരിക്കാം
രക്തസമ്മർദ്ദം! ഇനി പേടി വേണ്ട; ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ച് ആരോഗ്യത്തോടെയിരിക്കാം

ന്നത്തെ കാലത്ത് ജീവിതശൈലീ രോഗങ്ങളിൽ പ്രധാന വില്ലനായി മാറിയിരിക്കുകയാണ് രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ. ഇത് പിന്നീട് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നു. ടെൻഷൻ, ഉറക്കക്കുറവ് തുടങ്ങിയ ഘടകങ്ങൾ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. എന്നാൽ ചിട്ടയായ വ്യായാമത്തിലൂടെയും ഭക്ഷണക്രമത്തിലൂടെയും ഈ അവസ്ഥയെ ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ബ്രിട്ടനിലെ യൂണിവേഴ്സിറ്റി ഓഫ് എക്സെറ്റർ നടത്തിയ പുതിയ പഠനപ്രകാരം, ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് പ്രായമായവരിൽ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് കണ്ടെത്തൽ. ബീറ്റ്‌റൂട്ടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ‘നൈട്രേറ്റ്’ ആണ് ഇതിന് സഹായിക്കുന്നത്. ശരീരത്തിലെത്തുന്ന ഈ നൈട്രേറ്റ് ‘നൈട്രിക് ഓക്സൈഡ്’ ആയി മാറുകയും, ഇത് രക്തക്കുഴലുകളെ വികസിപ്പിച്ച് രക്തയോട്ടം എളുപ്പമാക്കുകയും ചെയ്യുന്നു. ഈ പ്രവർത്തനം രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

Also Read: എന്തുകൊണ്ടാണ് ഈ നിഗൂഢ ഭൂകമ്പങ്ങൾ അമേരിക്കയിൽ മാത്രം സംഭവിക്കുന്നത്? വ്യോമിംഗ് ക്രാറ്റണിന്റെ രഹസ്യം!

അതേസമയം, പ്രായമായവരിൽ ഈ രീതി ഫലപ്രദമാണെങ്കിലും യുവാക്കളിൽ ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ചതുകൊണ്ട് രക്തസമ്മർദ്ദത്തിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാകുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു. എന്തായാലും, ചിട്ടയായ ഭക്ഷണക്രമത്തിന്റെ ഭാഗമായി ബീറ്റ്‌റൂട്ട് ജ്യൂസ് ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന മികച്ചൊരു മാർഗ്ഗമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Share Email
Top