ബോക്‌സ് ഓഫീസിൽ ‘ബ്ലാസ്റ്റ്’ തരംഗം; ആഗോള കളക്ഷൻ 34 കോടി കടന്നു!

ഒരു കരാട്ടെ മാസ്റ്ററുടെയും അയാളുടെ കുടുംബത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്

ബോക്‌സ് ഓഫീസിൽ ‘ബ്ലാസ്റ്റ്’ തരംഗം; ആഗോള കളക്ഷൻ 34 കോടി കടന്നു!
ബോക്‌സ് ഓഫീസിൽ ‘ബ്ലാസ്റ്റ്’ തരംഗം; ആഗോള കളക്ഷൻ 34 കോടി കടന്നു!

തെന്നിന്ത്യൻ താരം അർജുൻ സർജ കേന്ദ്രകഥാപാത്രമായി എത്തിയ ‘ബ്ലാസ്റ്റ്’ തിയേറ്ററുകളിൽ വൻ വിജയത്തിലേക്ക്. ഒരു ഫാമിലി ആക്ഷൻ എന്റർടൈനറായി എത്തിയ ചിത്രത്തിന് എല്ലാ റിലീസ് കേന്ദ്രങ്ങളിൽ നിന്നും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. പ്രമുഖ ബോക്‌സ് ഓഫീസ് ട്രാക്കർമാരായ സാക്‌നിൽക്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഇതിനകം തന്നെ ആഗോളതലത്തിൽ 34 കോടി രൂപ കളക്ഷൻ നേടിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് മാത്രം 27 കോടി രൂപയാണ് ബ്ലാസ്റ്റ് നേടിയിരിക്കുന്നത്. വിദേശത്ത് നിന്ന് ഏഴ് കോടിയും ബ്ലാസ്റ്റ് നേടി.

ഒരു കരാട്ടെ മാസ്റ്ററുടെയും അയാളുടെ കുടുംബത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ശാന്തമായി പോകുന്ന അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ചിലർ കടന്നുവരുന്നതും, തുടർന്നുണ്ടാകുന്ന ഉദ്വേഗഭരതമായ സംഭവവികാസങ്ങളുമാണ് ‘ബ്ലാസ്റ്റ്’ സിനിമയുടെ പ്രധാന പ്രമേയം. അർജുനൊപ്പം നായികയായെത്തുന്ന പ്രീതി മുകുന്ദൻ, അഭിരാമി എന്നിവരുടെ പ്രകടനവും ചിത്രത്തിന്റെ വലിയ പോസിറ്റീവ് ഘടകമായി പ്രേക്ഷകർ വിലയിരുത്തുന്നു. പ്രമുഖ സിനിമാ നിർമ്മാണ കമ്പനിയായ എജിഎസ് എന്റർടൈൻമെന്റ് ആണ് ചിത്രത്തിന്റെ നിർമ്മാണം. രവി ബസ്‌റൂർ ആണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. അർജുൻ ചിദംബരം, ദിലീപൻ, ബാല ഹസൻ, ജോൺ കോക്കൻ, രമേശ് നാരായണൻ, പവൻ, വിവേക് പ്രസന്ന, വിനോദ് സാഗർ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പ്രതീക്ഷിച്ചതിലും വലിയ ജനപ്രീതി നേടി മുന്നേറുന്ന ‘ബ്ലാസ്റ്റ്’, വരും ദിവസങ്ങളിലും ബോക്‌സ് ഓഫീസിൽ കൂടുതൽ നേട്ടങ്ങൾ കൊയ്യുമെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തലുകൾ.

Share Email
Top