ജമ്മു കാശ്മീരിൽ സ്ഫോടനം; ജവാന്മാർക്ക് പരിക്ക്

ജവാന്മാരുടെ പരിക്ക് ഗുരുതരമല്ലെന്ന് സൈനിക വൃത്തങ്ങൾ

ജമ്മു കാശ്മീരിൽ സ്ഫോടനം; ജവാന്മാർക്ക് പരിക്ക്
ജമ്മു കാശ്മീരിൽ സ്ഫോടനം; ജവാന്മാർക്ക് പരിക്ക്

ജമ്മു: ജമ്മു കാശ്മീരിൽ മൈൻ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തിൽ ആര് ജവാന്മാർക്ക് പരിക്ക്. നിയന്ത്രണ രേഖയ്ക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്. അബദ്ധത്തിൽ മൈൻ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ജവാന്മാരുടെ പരിക്ക് ഗുരുതരമല്ലെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, തമിഴ്‌നാട്ടിലെ വില്ലുപുരം റെയിൽവേ സ്റ്റേഷന് സമീപം വില്ലുപുരം-പുതുച്ചേരി പാസഞ്ചർ ട്രെയിനിൻ്റെ അഞ്ച് കോച്ചുകൾ പാളം തെറ്റി. വില്ലുപുരം യാർഡിനോട് ചേർന്ന് പുലർച്ചെ അഞ്ചരയ്ക്കാണ് സംഭവമുണ്ടായത്. പുതുച്ചേരിയിലേക്ക് പോകുകയായിരുന്ന പുതുച്ചേരി മെമു ട്രെയിനിന്റെ ബോഗികളാണ്‌ പാളം തെറ്റിയത്.

Share Email
Top