ഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മൂന്നാം പ്രകടന പത്രിക കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് പുറത്തിറക്കും. ഡല്‍ഹി ബിജെപി ആസ്ഥാനത്ത് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ചടങ്ങ്. 300 യൂണിറ്റ് സൗജന്യ വൈദ്യുതി ഉള്‍പ്പെടെ വമ്പന്‍ വാഗ്ദാനങ്ങള്‍ മൂന്നാം പത്രികയിലുണ്ടാകുമെന്നാണ് സൂചന. വൈകീട്ട് രജൗരി ഗാര്‍ഡനിലും ത്രിനഗറിലും അമിത്ഷാ റാലിയും നടത്തുന്നുണ്ട്.
സ്ത്രീകളുടെ ഉന്നമനത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നാണ് പ്രകടന പത്രികയുടെ ആദ്യഭാഗം പുറത്തിറക്കി കേന്ദ്രമന്ത്രി ജെ പി നദ്ദ പറഞ്ഞത്. ഗര്‍ഭിണികള്‍ക്ക് ഒറ്റത്തവണ 21,000 രൂപയും ആറ് പോഷകാഹാര കിറ്റുകളും ആദ്യ കുട്ടിക്ക് 5,000 രൂപയും രണ്ടാമത്തെ കുട്ടിക്ക് 6,000 രൂപയും നല്‍കുമെന്ന് ബിജെപിയുടെ പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ ധനസഹായം നല്‍കുന്ന മഹിളാ സ്മൃതി യോജനയും ബിജെപി പ്രഖ്യാപിച്ചു.
Also Read: ഇന്ത്യന്‍ മത്സ്യത്തൊഴിലാളിക്ക് പാക് ജയിലില്‍ ദാരുണാന്ത്യം
2021ല്‍ സ്ത്രീകള്‍ക്ക് 1,000 രൂപ നല്‍കുമെന്ന് എഎപി വാഗ്ദാനം ചെയ്‌തെങ്കിലും പഞ്ചാബിലോ ഡല്‍ഹിയിലോ പാലിച്ചിട്ടില്ലെന്ന് നദ്ദ ആരോപിച്ചു. എല്‍പിജി സിലിണ്ടറുകള്‍ക്ക് സര്‍ക്കാര്‍ 500 രൂപ സബ്സിഡി നല്‍കുമെന്നും ദീപാവലിക്കും ഹോളിക്കും ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് രണ്ട് സൗജന്യ സിലിണ്ടറുകള്‍ നല്‍കുമെന്നും ബിജെപി വാഗ്ദാനം ചെയ്യുന്നു.
ഡല്‍ഹിയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ കേന്ദ്രത്തിന്റെ ആദ്യ കാബിനറ്റ് യോഗത്തില്‍ തന്നെ ആയുഷ്മാന്‍ ഭാരത് ആരോഗ്യ പദ്ധതി നടപ്പാക്കും. എഎപി സര്‍ക്കാര്‍ ഈ കേന്ദ്ര പദ്ധതിയെ എതിര്‍ത്തിരുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് 5 ലക്ഷം രൂപയുടെ അധിക ആരോഗ്യ പരിരക്ഷ ലഭിക്കും. ഇതോടെ പ്രായമായവര്‍ക്ക് നല്‍കുന്ന മൊത്തം ആരോഗ്യ പരിരക്ഷ 10 ലക്ഷമായി ഉയര്‍ത്തുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു.