ഡല്‍ഹി: ബിജെപിയുടെ നിയമസഭാ കക്ഷി യോഗം ഇന്ന്. നിയുക്ത എംഎല്‍എമാരുടെ യോഗത്തിനുശേഷം മുഖ്യമന്ത്രിയെ ഔപചാരികമായി പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് കേന്ദ്ര നിരീക്ഷകരായ വിനോദ് താവ്‌ഡെ, തരുണ്‍ ചങ് എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം. 27 വര്‍ഷത്തിനുശേഷം ഡല്‍ഹിയില്‍ ഉജ്ജ്വല വിജയം നേടിയ ബിജെപി സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ്.
പുതിയ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ് വ്യാഴാഴ്ച രാവിലെ 11മണിക്ക് രാംലീല മൈതാനത്ത് നടക്കും. ചടങ്ങ് വന്‍ ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ, എന്‍ഡിഎ ഭരിക്കുന്ന 20 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
സത്യപ്രതിജ്ഞ ചടങ്ങില്‍ 50 സിനിമ ക്രിക്കറ്റ് താരങ്ങള്‍ അടക്കം വിവിധ മേഖലകളില്‍ നിന്നുള്ള പ്രഗല്‍ഭര്‍ക്ക് ക്ഷണം ഉണ്ട്. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നായി മുപ്പതിനായിരത്തോളം പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ നിന്നുള്ളവരുടെയും സാന്നിധ്യം ചടങ്ങില്‍ ഉറപ്പാക്കുമെന്ന് ഡല്‍ഹി ബിജെപി നേതൃത്വം വ്യക്തമാക്കിയിരുന്നു.