‘ശബരിമല വഖഫ് ഭൂമിയാക്കും, അയ്യപ്പൻ ഇറങ്ങിപ്പോകേണ്ടിവരും’; വിവാദപരാമർശവുമായി ബി ​ഗോപാലകൃഷ്ണൻ

കേന്ദ്രമന്ത്രി സുരേഷ് ഗോപിയടക്കം ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു

‘ശബരിമല വഖഫ് ഭൂമിയാക്കും, അയ്യപ്പൻ ഇറങ്ങിപ്പോകേണ്ടിവരും’; വിവാദപരാമർശവുമായി ബി ​ഗോപാലകൃഷ്ണൻ
‘ശബരിമല വഖഫ് ഭൂമിയാക്കും, അയ്യപ്പൻ ഇറങ്ങിപ്പോകേണ്ടിവരും’; വിവാദപരാമർശവുമായി ബി ​ഗോപാലകൃഷ്ണൻ

കല്‍പറ്റ: വിവാദപരാമര്‍ശവുമായി ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. ബി. ഗോപാലകൃഷ്ണന്‍. വാവര് സ്വാമി അവകാശവാദം ഉന്നയിച്ചാല്‍ ശബരിമല നാളെ വഖഫ് ഭൂമിയാവുമെന്നാണ് ഗോപാലകൃഷ്ണന്റെ പരാമര്‍ശം. വയനാട് കമ്പളക്കാട്ടില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി നവ്യാ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു വിവാദപ്രസംഗം.

കേന്ദ്രമന്ത്രി സുരേഷ് ഗോപിയടക്കം ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. കേന്ദ്രമന്ത്രി എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു പരാമര്‍ശം.

‘അയ്യപ്പന്‍ 18 പടിയുടെ മുകളിലാ… ആ 18 പടിയുടെ അടിയില്‍ വേറൊരു ചങ്ങാതി ഇരിപ്പുണ്ട്, വാവര്. ഈ വാവര് പറയാണ്, തത്കാലം ഞാനിത് വഖഫിന് കൊടുത്തുവെന്ന്, അങ്ങനെ പറഞ്ഞാല്‍ നാളെ ശബരിമല വഖഫിന്റേതാവും. അയ്യപ്പന്‍ ഇറങ്ങിപ്പോകേണ്ടിവരും. അനുവദിക്കണോ?’ എന്നായിരുന്നു ഗോപാലകൃഷ്ണന്റെ വാക്കുകൾ.

Top