ഡല്‍ഹി: ഡല്‍ഹിയില്‍ അഞ്ച് വര്‍ഷത്തിനകം ബിജെപിക്ക് മൂന്നു മുഖ്യമന്ത്രിമാരുണ്ടാകുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് ഗോപാല്‍ റായ്. ബിജെപിക്കുള്ളിലെ ഗ്രൂപ്പിസമാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള കാലതാമസത്തിനു കാരണമെന്നും ഗോപാല്‍ റായ് പറഞ്ഞു.
ബിജെപിക്കുള്ളില്‍ ആഭ്യന്തര കലഹം രൂക്ഷമാണെന്നും നയിക്കാന്‍ നേതാവില്ലെന്നും ഗോപാല്‍ റായ് പറഞ്ഞു. മുഖ്യമന്ത്രിയാകുന്ന വ്യക്തിക്ക് പാര്‍ട്ടിയിലെ മറ്റു വിഭാഗക്കാരില്‍ നിന്നുള്ള എതിര്‍പ്പുകളെയും നേരിടേണ്ടി വരും. ബിജെപി ഒടുവില്‍ ഡല്‍ഹി ഭരിച്ചപ്പോള്‍ മൂന്നു മുഖ്യമന്ത്രിമാരുണ്ടായിരുന്നു. ആ ചരിത്രം ആവര്‍ത്തിക്കപ്പെട്ടേക്കാമെന്ന് ഗോപാല്‍ റായ് പറഞ്ഞു.
Also Read: ‘കേരളത്തിലെ ജനങ്ങള്‍ക്ക് എല്‍ഡിഎഫ് ഭരണം മടുത്തു’; ഡികെ ശിവകുമാര്‍
തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപി പല തന്ത്രങ്ങളും ഉപയോഗിച്ചു. ഈ തന്ത്രങ്ങളില്‍ വീഴാത്ത ജനങ്ങളാണ് ആം ആദ്മിക്കൊപ്പം നിന്നത്. അവരോട് പാര്‍ട്ടിക്ക് നന്ദിയുണ്ട്. ജനങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടി എന്നും നിലകൊള്ളും. ബിജെപി മുഖ്യമന്ത്രിയെയും മന്ത്രിസഭാംഗങ്ങളെയും പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പ്രതിപക്ഷ നേതാവിനെ ആം ആദ്മി പാര്‍ട്ടി തീരുമാനിക്കുമെന്നും ഗോപാല്‍ റായ് പറഞ്ഞു.