ഭീകരവാദ പരിശീലനം ലഭിച്ചവരാണ് യുഡിഎഫിന് പിന്തുണ നല്‍കുന്നത്; കെ സുരേന്ദ്രന്‍

ഭീകരവാദ പരിശീലനം ലഭിച്ചവരാണ് യുഡിഎഫിന് പിന്തുണ നല്‍കുന്നത്; കെ സുരേന്ദ്രന്‍

വയനാട്: ഭീകരവാദ പരിശീലനം ലഭിച്ചവരാണ് യുഡിഎഫിന് പിന്തുണ നല്‍കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എസ്.ഡി.പി.ഐ പിന്തുണ അപകടകരമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയും യുഡിഎഫ് നേതാക്കളും ഇത് അവരുടെ നയമാണോ എന്ന് വ്യക്തമാക്കണം. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതികളെ കുറിച്ച് ജനങ്ങളെ ബോധാവാന്മാരാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യുവാക്കള്‍ക്കായി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് കൊണ്ട് കൂടുതല്‍ നിക്ഷേപങ്ങളും വ്യവസായങ്ങളും സംസ്ഥാനത്ത് എത്തിക്കും. അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ കൃഷി നവീകരിക്കുന്നതിനുള്ള സഹായങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കും. റോഡുകള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയവയുടെ വികസനത്തിലൂടെ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ മേഖലയിലും മാറ്റമുണ്ടാക്കും.

പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു സമൂഹം ഇന്നും വയനാട്ടിലുണ്ട്. അവരെ മുന്‍നിരയിലെത്തിക്കുക എന്നതും പ്രധാനമാണ്. പ്രകൃതിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ആവാസവ്യവസ്ഥയില്‍ മാറ്റമുണ്ടാക്കും. വന്യജീവികളെ സംരക്ഷിച്ചു കൊണ്ട് തന്നെ വയനാട്ടിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Top