ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍

പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും വിലയിരുത്തും

ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍
ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍

കൊച്ചി: ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. രാവിലെ 9 മണിമുതലാണ് യോഗം. പാലക്കാട് ഉപതെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച ജില്ലാ ഘടകത്തിന്റെ റിപ്പോര്‍ട്ട് യോഗത്തില്‍ ചര്‍ച്ചയാകും. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും വിലയിരുത്തും. സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കറിന്റെ സാന്നിധ്യത്തിലാകും യോഗം.

Also Read: സിറിയൻ പ്രസിഡൻ്റ് അസദ് റഷ്യയിൽ, കൈവിടാതെ അഭയം നൽകി റഷ്യ

നേരത്തെ, 7,8 തിയ്യതികളിൽ ചേരാനിരുന്ന നേതൃയോഗം മാറ്റിവച്ചിരുന്നു. പാലക്കാട്ടെ ദയനീയ തോൽവിക്ക് പിന്നാലെ ബിജെപിക്കുള്ളിൽ ഉണ്ടായത് വലിയ പൊട്ടിത്തെറിയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ചർച്ച ഒഴിവാക്കാനാണോ നേതൃത്വത്തിന്റെ നീക്കമെന്ന് സുരേന്ദ്രൻ വിരുദ്ധചേരി സംശയിച്ചിരുന്നു. സ്ഥാനാർത്ഥി നിർണ്ണയത്തെ രൂക്ഷമായി വിമർശിച്ച ശിവരാജനും പാലക്കാട് നഗരസഭാ അധ്യക്ഷക്കുമെതിരെ നടപടി എടുക്കാത്തതും രോഷം തണുപ്പിക്കാനായിരുന്നുവെന്ന് നേതാക്കൾ കരുതുന്നു. കോർകമ്മിറ്റിയിൽ ശോഭാ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ പാലക്കാട് തോൽവി ഉന്നയിക്കുമോ എന്നാണ് അറിയേണ്ടത്. 

Share Email
Top