ബിജെപിക്ക് 100 സീറ്റ് ഉറപ്പായി; വിജയപ്രതീക്ഷയില്‍ അമിത് ഷാ

ബിജെപിക്ക് 100 സീറ്റ് ഉറപ്പായി; വിജയപ്രതീക്ഷയില്‍ അമിത് ഷാ

തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 100 സീറ്റ് ഉറപ്പായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിലടക്കം പോളിങ് കഴിഞ്ഞ സ്ഥലങ്ങളിലെ ട്രെന്‍ഡും ബിജെപിക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. അസം, ബംഗാള്‍, യുപി, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ വലിയ വിജയം ബിജെപിയും എന്‍ഡിഎയും നേടും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 400 സീറ്റ് നേടിയാല്‍ ബിജെപി സംവരണം നിര്‍ത്തുമെന്ന് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത്.

കോണ്‍ഗ്രസ് തെറ്റായ പ്രചാരണം നിര്‍ത്തണം. ബിജെപി സംവരണം നിര്‍ത്തുമെന്നത് തെറ്റായ പ്രചാരണമാണ്. വ്യാജ വീഡിയോ അടക്കം പ്രചരിപ്പിക്കുന്നുണ്ട്. ജനങ്ങള്‍ സത്യം അറിയണം. വ്യാജ വിഡിയോ പ്രചരിപ്പിച്ചും, ബിജെപി പ്രകടന പത്രികയെ വളച്ചൊടിച്ചും പ്രചാരണം നടത്തുകയാണ് കോണ്‍ഗ്രസെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധിയാണ് വ്യാജ വിഡിയോ പ്രചാരണത്തിന് പിന്നിലെന്ന് അമിത് ഷാ ആരോപിച്ചു.

പ്രജ്ജ്വലുമായി ബന്ധപ്പെട്ട വിഡിയോ വിവാദം ദൗര്‍ഭാഗ്യകരമായ സംഭവമാണ്. ബിജെപി ഭാരതത്തിലെ സ്ത്രീകള്‍ക്കൊപ്പമാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ സ്ത്രീകള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളെ അനുകൂലിക്കില്ല. സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും അതില്‍ ഒരു സംശയവുമില്ലെന്നും അമിത് ഷാ പറഞ്ഞു.

Top