CMDRF

രാഹുല്‍ ഗാന്ധിയുടെ സിഖ് പരാമര്‍ശത്തില്‍ പ്രതിഷേധവുമായി ബിജെപി

ഇന്ത്യയില്‍ സിഖുകാര്‍ക്ക് ടര്‍ബന്‍ ധരിക്കാനും ഗുരുദ്വാരയില്‍ പോകാനും പരിമിതികളുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമാണ് വിവാദമായത്.

രാഹുല്‍ ഗാന്ധിയുടെ സിഖ് പരാമര്‍ശത്തില്‍ പ്രതിഷേധവുമായി ബിജെപി
രാഹുല്‍ ഗാന്ധിയുടെ സിഖ് പരാമര്‍ശത്തില്‍ പ്രതിഷേധവുമായി ബിജെപി

ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ സിഖ് പരാമര്‍ശത്തില്‍ ജന്‍പഥിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് ബിജെപി നേതൃത്വം. വിദേശത്ത് പോയാല്‍ രാജ്യത്തെ അപമാനിക്കുന്നത് രാഹുല്‍ ഗാന്ധി പതിവാക്കുന്നുവെന്ന് വിമര്‍ശിച്ച് അമിത് ഷായും രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ സിഖുകാര്‍ക്ക് ടര്‍ബന്‍ ധരിക്കാനും ഗുരുദ്വാരയില്‍ പോകാനും പരിമിതികളുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമാണ് വിവാദമായത്.

സിഖ് സമൂഹത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാണെന്ന് തോന്നിയ ചരിത്രത്തിലെ ഒരേയൊരു സന്ദര്‍ഭം രാഹുല്‍ ഗാന്ധിയുടെ കുടുംബം അധികാരത്തിലിരുന്നപ്പോഴാണെന്ന് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരിയും പ്രതികരിച്ചു.വാഷിങ്ടണ്‍ ഡിസിയിലെ വിജിനിയയില്‍ നടന്ന ഇന്ത്യന്‍ വംശജരായ അമേരിക്കക്കാര്‍ പങ്കെടുത്ത യോഗത്തിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ ചൊല്ലിയാണ് വിവാദം.

Also Read: ആർ.എസ്.എസിന്റെ പേരിൽ UDF – LDF നേതാക്കൾ മുസ്‌ലിങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നു: പി.കെ. കൃഷ്ണദാസ്

ആര്‍എസ്എസ് രാജ്യത്തെ ചില മത സാമുദായിക വിഭാഗങ്ങളെയും വിവിധ ഭാഷകളെയും മറ്റ് ചിലര്‍ക്ക് ഭീഷണിയെന്ന നിലയിലാണ് കാണുന്നതെന്നും ഇതിനെതിരെയാണ് രാജ്യത്തെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിഖുകാര്‍ക്ക് ടര്‍ബന്‍ ധരിക്കാനാകുമോ ഇല്ലേ എന്നുള്ളതും സിഖുകാരനെന്ന നിലയില്‍ ഗുരുദ്വാര സന്ദര്‍ശിക്കാന്‍ കഴിയുമോയെന്നതും ഇത് മറ്റ് മതവിഭാഗങ്ങളിലെ വിശ്വാസികള്‍ക്കും സാധ്യമാകുമോയെന്നതുമാണ് ഇന്ത്യയിലെ പോരാട്ടത്തിന്റെ കാരണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക് പോയത്.

Top