വിജയിക്കാന്‍ ബിജെപി ശ്രമിച്ചിട്ടുണ്ടാവും; എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷം നേടും: മന്ത്രി കെ രാജന്‍

വിജയിക്കാന്‍ ബിജെപി ശ്രമിച്ചിട്ടുണ്ടാവും; എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷം നേടും: മന്ത്രി കെ രാജന്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ ബിജെപിയ്ക്ക് വിജയ സാധ്യതയെന്ന അഭ്യൂഹങ്ങള്‍ തള്ളി എല്‍ഡിഎഫ്. മണ്ഡലത്തില്‍ വിജയിക്കാന്‍ ബിജെപി ശ്രമിച്ചിട്ടുണ്ടാകാമെന്നും യുഡിഎഫ് വോട്ടുകളിലായിരുന്നു അവരുടെ പ്രതീക്ഷയെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷം നേടുമെന്നും മന്ത്രി വ്യക്തമാക്കി.

എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളില്‍ നിന്ന് വോട്ട് ചോര്‍ച്ച കാര്യമായി ഉണ്ടായെന്ന ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ ഇരുമുന്നണികളും പരസ്പരം പഴിചാരി ഒഴിഞ്ഞുമാറുകയാണിപ്പോള്‍. സിപിഐഎം ഉള്‍പ്പെടെ മുന്നണിയിലെ മുഴുവന്‍ കക്ഷികളും കെട്ടുറപ്പോടെ പ്രവര്‍ത്തിച്ചെന്നും വോട്ട് ചോര്‍ച്ച ഉണ്ടായില്ലെന്ന് അടിവരയിടുകയാണ് മന്ത്രി. നാട്ടികയില്‍ നിന്ന് വോട്ട് ചോര്‍ച്ച ഉണ്ടായെന്ന കോണ്‍ഗ്രസ് ആരോപണവും നിഷേധിക്കുകയാണ് എല്‍ഡിഎഫ്. വിജയിക്കാനുള്ള ശ്രമങ്ങളെല്ലാം ബിജെപി നടത്തിയെങ്കിലും എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും മന്ത്രി ഉറപ്പിക്കുന്നു.

നാട്ടിക ഉള്‍പ്പെടെയുള്ള ഏതാനും നിയമസഭാ മണ്ഡലങ്ങളില്‍ വോട്ട് ചോര്‍ച്ച ഉണ്ടായെന്ന മുരളീധരന്റെ പ്രസ്താവനയും ബിജെപിയുടെ വിജയസാധ്യതാ പ്രസ്താവനകളുമാണ് ചര്‍ച്ചകള്‍ക്ക് വഴി തുറന്നത്.

Top